ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്ന രീതിയില്‍ കള്‍ച്ചറല്‍ ഫോറങ്ങളും കൂട്ടായ്മകളും വേണ്ട: വിലക്കേര്‍പ്പെടുത്തി സര്‍ക്കാര്‍

തിരുവനന്തപുരം: പുതിയ വിജ്ഞാപനം ഇറക്കി ഉദ്യോഗസ്ഥ ഭരണപരിഷ്ക്കരണ വകുപ്പ്. സര്‍ക്കാര്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിച്ചു കൊണ്ടുള്ള ജീവനക്കാരുടെ കള്‍ച്ചറല്‍ ഫോറങ്ങളും, വകുപ്പ് അടിസ്ഥാനത്തില്‍ കൂട്ടായ്മകളും രൂപീകരിക്കുന്നതിന് വിലക്കേർപ്പെടുത്തിക്കൊണ്ടുള്ള സർക്കുലറാണിത്.

ഇത്തരത്തില്‍ ഓഫീസ് പ്രവർത്തനങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്ന നിലയിലുള്ള, ജീവനക്കാരുടെ നിലവിലുള്ള പെരുമാറ്റച്ചട്ടങ്ങള്‍ക്കും, സർക്കാർ നിർദേശങ്ങള്‍ക്കും അനുസൃതമല്ലാത്ത തരത്തിലുള്ള കള്‍ച്ചറല്‍ ഫോറങ്ങളും വകുപ്പ് അടിസ്ഥാനത്തിലുള്ള കൂട്ടായ്മകളും സർക്കാരിൻ്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇത് ഒഴിവാക്കണമെന്നും കർശന നിർദേശം നല്‍കിയിട്ടുണ്ട്.

ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയത്തില്‍ പ്രത്യേക ശ്രദ്ധ പുലർത്തണമെന്നാണ് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പിനു വേണ്ടി സ്‌പെഷല്‍ സെക്രട്ടറി വീണ എന്‍ മാധവന്‍ സർക്കുലറിലൂടെ വ്യക്തമാക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group