ഭീതിജനകമായ സാഹചര്യമില്ല; ‘ലൈക്കി’നു വേണ്ടി 2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാല്‍ നടപടിയുണ്ടാവും : മന്ത്രി


കൊച്ചി :മ ഴ ശക്തമാണെങ്കിലും ഇപ്പോൾ സംസ്ഥാനത്ത് ഭീതിജനകമായ സാഹചര്യമില്ലന്നും ലൈക്കി’നു വേണ്ടി 2018ലെ പ്രളയത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോഴത്തേത് എന്ന വിധം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചാല്‍ നടപടി നേരിടേണ്ടി വരുമെന്ന് മന്ത്രി കെ.രാജൻ.

കേരളത്തില്‍ ഭീതിജനകമായ സാഹചര്യമില്ല. 24 മണിക്കൂര്‍ കഴിഞ്ഞാല്‍ മഴ കുറയുമെന്നും പിന്നെ, 12നു മാത്രമേ മഴ ഉണ്ടാവൂ എന്നുമാണ് കാലാവസ്ഥാ നിരീക്ഷണമെന്ന് മന്ത്രി വ്യക്തമാക്കി.

ഡാമുകളിലെ സ്ഥിതി നിയന്ത്രണവിധേയമാണ്. പെരിങ്ങല്‍കുത്തില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പൊതുജാഗ്രത ആവശ്യമുണ്ടെന്നും ഭീതി വേണ്ടെന്നും മന്ത്രി അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group