സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ നൽകുന്ന കാര്യമൊഴികെ സ്വവർഗ ദന്പതികൾക്ക് ചില നിയമാവകാശങ്ങൾ നൽകുന്നതിനെക്കുറിച്ചു പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കാമെന്നു കേന്ദ്രസർക്കാർ.
സ്വവർഗ വിവാഹത്തിന് നിയമപരിരക്ഷ ആവശ്യപ്പെട്ടു നൽകിയ ഹർജിയിൽ സുപ്രീംകോടതിയിൽ വാദം കേൾക്കുന്നതിനിടെ കേന്ദ്രസർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കേസിൽ കഴിഞ്ഞദിവസം വാദം കേൾക്കുന്നതിനിടെ ഇത്തരം ചില നിയമാവകാശങ്ങൾ ഉറപ്പുനൽകുന്ന വിവരം സംബന്ധിച്ച് സർക്കാരിൽനിന്നു നിർദേശങ്ങൾ തേടണമെന്നു സുപ്രീംകോടതി പറഞ്ഞിരുന്നു.
സ്വവർഗ ദന്പതികൾക്ക് സംയുക്ത ബാങ്ക് അക്കൗണ്ട്, ഇൻഷ്വറൻസ് നോമിനി തുടങ്ങിയ സാമൂഹിക സുരക്ഷാ കാര്യങ്ങളിൽ നിയമപരമായ അവകാശം നൽകുന്ന കാര്യം പരിഗണിക്കണമെന്നാണു സുപ്രീംകോടതി നിർദേശിച്ചിരുന്നത്.
ഇന്നലെ കേസ് പരിഗണിച്ച ഉടൻതന്നെ സർക്കാരിൽനിന്ന് ഇക്കാര്യത്തിൽ ചില നിർദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സോളിസിറ്റർ ജനറൽ വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group