വത്തിക്കാൻ സിറ്റി: ഭക്ഷണ ക്ഷാമം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സെന്റ് പീറ്റേഴ്സ് ബസിലിക്കയ്ക്ക് സമീപമുള്ള ഭവനരഹിതർക്കുo, ദരിദ്രരുമായ ജനങ്ങൾക്കുo വേണ്ടി പ്രോജക്ട് ആർക്കിന്റെ ഭക്ഷണവണ്ടി വത്തിക്കാനിലെത്തി.
കഴിഞ്ഞ ദിവസമാണ് മൊബൈൽ കിച്ചണിന്റെ ഉദ്ഘാടനം നടന്നത്. ഇറ്റലിയിലെ മൂന്ന് നഗരങ്ങളിൽ നടത്തി വിജയിച്ച പരീക്ഷണമാണ് ഇപ്പോൾ വത്തിക്കാനി ലെത്തിയിരിക്കുന്നത്.
സ്റ്റൗ, ഓവൻ, ടീ കെറ്റിൽ എന്നിവയോടുകൂടിയ ഈ മൊബൈൽ കിച്ചണിൽ നിന്ന് 450 ചൂടു ഭക്ഷണപ്പൊതികൾ ആഴ്ച തോറും വിതരണം ചെയ്യുന്നുണ്ട്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ നിരവധി സൂപ്പ് കിച്ചണുകൾ അടഞ്ഞു കിടക്കുകയാണ്,ഇങ്ങനെയൊരു സാഹചര്യത്തിൽ പല ആളുകളും ദാരിദ്ര്യം
അനുഭവിക്കുന്നുണ്ടെ ന്നും, ഭക്ഷണം കഴിച്ചിട്ട് നാലുദിവസം ആയവർ പോലും ഇതിലുണ്ടായിരുന്നുവെന്നും പ്രോജക്ട് ആർക്കിന്റെ പ്രസിഡന്റ് ആൽബെർട്ടോ പറഞ്ഞു.
കോവിഡ് രാജ്യത്ത് ദാരിദ്ര്യം വർദ്ധിപ്പിച്ചിട്ടുണ്ട്,മുൻ വർഷങ്ങളിലേതിനെക്കാൾ 14 ശതമാനമാണ് ദരിദ്രരുടെ വർദ്ധനവെന്ന് കാരിത്താസ് ഇറ്റലി പുറത്തുവിട്ട കണക്കുകൾ പറയുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group