പഠിക്കാൻ ആളില്ല; എം.ജി യൂണിവേഴ്സിറ്റിക്ക് കീഴിലെ 14 കോളജുകൾ അടച്ചുപൂട്ടൽ ഭീഷണിയിൽ

കോട്ടയം: മഹാത്മാ ഗാന്ധി യൂണിവേഴ്‌സിറ്റിക്ക് കീഴിലെ 14 കോളജുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മധ്യകേരളത്തില്‍ വിദ്യാർഥികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് വ്യക്തമാക്കുന്നതാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന കോളജുകളുടെ എണ്ണം.

ഇടുക്കി ജില്ലയില്‍ ഗിരിജ്യോതി കോളജ്, തൊടുപുഴ ഗുരുനാരായണ, കുട്ടിക്കാനം മരിയൻ ഇന്റർനാഷണല്‍ കോളജ് എന്നിവയാണ് പട്ടികയിലുള്ളത്. സി.ഇ.ടി കോളജ് പെരുമ്ബാവൂർ, കെ.എം.എം കോളജ് എറണാകുളം, മേരിഗിരി കോളജ് കൂത്താട്ടുകുളം, ശ്രീധർമശാസ്താ കോളജ് നേര്യമംഗലം എന്നിവ എറണാകുളം ജില്ലയിലും പൂട്ടും.

കോട്ടയത്ത് ഗുഡ്‌ഷെപ്പേർഡ് കോളജ്, ഷേർമൗണ്ട് കോളജ് എരുമേലി, ശ്രീനാരായണ പരമഹംസ കോളജ് പൂഞ്ഞാർ എന്നിവയാണ് അടച്ചുപൂട്ടുന്നത്. പോരുകര കോളജ് ചമ്ബക്കുളം, ശ്രീനാരായണ കോളജ് കുട്ടനാട് എന്നിവ ആലപ്പുഴ ജില്ലയിലും ശബരി ദുർഗാ കോളജ്, ശ്രീനാരായണ കോളജ് തിരുവല്ല എന്നിവ പത്തനംതിട്ടയിലും പൂട്ടുന്ന കോളേജുകളുടെ പട്ടികയില്‍ ഉള്‍പെടുന്നു. ആവശ്യമായ കോഴ്‌സുകളുടെ കുറവ്, കോളജുകളുടെ നിലവാരം, അംഗീകാരം തുടങ്ങിയ നിരവധി ഘടകങ്ങള്‍ വിദ്യാർഥികളുടെ എണ്ണം കുറയ്ക്കാൻ കാരണമായി. ഇതോടെ കോളജുകള്‍ പൂട്ടുന്നതിന് അധികൃതർ യൂണിവേഴ്‌സിറ്റിയുടെ അനുമതി തേടുകയായിരുന്നു.

അതേസമയം പുറത്തുവന്ന 14 കോളജുകളുടെ എണ്ണം സങ്കേതിക കണക്ക് മാത്രമാണെന്ന് കോളജ് അഫ്‌ലിയേഷൻ കമ്മിറ്റി വ്യക്തമാക്കി. 2018 മുതല്‍ വിവിധ കാരണങ്ങളാല്‍ കോഴ്‌സുകള്‍ ഇല്ലാതായതാണ് കോളജുകള്‍ അടക്കാൻ ഇടയാക്കിയത്. കോളജുകള്‍ പൂട്ടുകയെന്നത് സർവകലാശാലയുടെ നയമല്ലെന്നും സിൻഡിക്കേറ്റ് അംഗങ്ങള്‍ പ്രതികരിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group