പദ്ധതികളില്ല; നാളികേര കർഷകരുടെ കോടികൾ തിരിച്ചുപിടിച്ച് കേന്ദ്രം

നാളികേര കർഷകർക്കായി പദ്ധതി സമർപ്പിക്കുന്നതിലും വിനിയോഗത്തിലും കൃഷി വകുപ്പിന് സംഭവിച്ച വീഴ്ചമൂലം കേരളത്തിന് നഷ്ടമായത് കോടികളുടെ കേന്ദ്ര ഫണ്ട്.

കർഷകർക്ക് ലഭ്യമാകുമായിരുന്ന 8.02 കോടി രൂപ ഇക്കാരണത്താല്‍ കേരളത്തിന് തിരിച്ചടക്കേണ്ടിവന്നു. 2017-18 മുതല്‍ 2021-22 വരെ അനുവദിച്ച തുക ശരിയായി വിനിയോഗിക്കാത്തതുകൊണ്ടാണ് ഇത്രയും തിരിച്ചടക്കേണ്ടിവന്നത്.

തെങ്ങ് പുനരുദ്ധാരണ പദ്ധതിക്കും പ്രദർശനത്തോട്ടം ഒരുക്കാനുമായാണ് കേന്ദ്ര നാളികേര വികസന ബോർഡിന്‍റെ പ്രധാന സഹായം. എന്നാല്‍, വിലയിടിവും രോഗവും മറ്റും കാരണം പ്രതിസന്ധി നേരിടുന്ന കേരകർഷകർക്കായി ബോർഡ് സ്വമേധയാ അനുവദിക്കുന്ന തുക പോലും കേരളം ശരിയായി വിനിയോഗിക്കാത്തതാണ് പ്രശ്നമായത്. പദ്ധതി തയാറാക്കി സമർപ്പിച്ച്‌ പണം വാങ്ങിയാല്‍ അത് നടപ്പാക്കിയെന്ന് ഉറപ്പുവരുത്തണം.

ഈ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതില്‍ കൃഷിവകുപ്പ് ഉന്നതർ കാണിക്കുന്ന ഉദാസീനതയാണ് നാമമാത്ര ഫണ്ടിനപ്പുറം തുക നാളികേര കൃഷി വികസനത്തിന് ലഭിക്കാതെ പോകാൻ കാരണം. അഞ്ചുവർഷത്തിനിടെ ഒരിക്കല്‍ മാത്രമാണ് പദ്ധതി തയാറാക്കി തുക ആവശ്യപ്പെട്ടത്. ഇക്കാരണത്താല്‍ മറ്റു വർഷങ്ങളിലെല്ലാം നാമമാത്ര തുക മാത്രം അനുവദിക്കുകയായിരുന്നു. 2024-25ലേക്ക് പദ്ധതികള്‍ സമർപ്പിക്കാൻ ഡിസംബറില്‍ ലഭിച്ച അറിയിപ്പിന് കഴിഞ്ഞ ദിവസമാണ് മറുപടി നല്‍കിയത്.

മാർച്ച്‌ 31നുമുമ്ബ് നല്‍കേണ്ടതായിരുന്നു. തെങ്ങ് പുനരുദ്ധാരണ പദ്ധതി, നാളികേര നഴ്സറി, ജൈവവളം യൂനിറ്റ് എന്നിവക്കടക്കം 36.05 കോടിയുടെ പദ്ധതിയാണ് സമർപ്പിച്ചത്. 2023-24 ലെ പദ്ധതികള്‍ സമർപ്പിക്കാൻ നാളികേര ബോർഡ് അമ്ബതിലേറെ കത്തുകളയച്ചെങ്കിലും സംസ്ഥാനം ഗൗനിച്ചില്ല.

ഫണ്ട് വാങ്ങാൻ മറ്റു സംസ്ഥാനങ്ങള്‍ മത്സരിക്കുമ്ബോഴാണിത്. കർണാടകത്തിന് കഴിഞ്ഞ സാമ്ബത്തിക വർഷം അനുവദിച്ചത് 17 കോടിയാണ്. അധിക തുകയായി 240 കോടി ആവശ്യപ്പെട്ടപ്പോള്‍ 50 കോടി വീണ്ടും നല്‍കി. 12 കോടി അധികമായി ചോദിച്ച തമിഴ്നാടിന് ആറു കോടിയും അഞ്ച് കോടി ആവശ്യപ്പെട്ട ആന്ധ്രക്ക് മുഴുവൻ തുകയും നല്‍കി.

ഇക്കാലയളവില്‍ കേരളത്തിന് പദ്ധതി നല്‍കാത്തതിനാല്‍ 2.88 കോടി മാത്രമാണ് അനുവദിച്ചത്. 2017-18 മുതല്‍ 2021-22 വരെ തമിഴ്നാട് 76.22 കോടിയും കർണാടക 74.07 കോടിയും ആന്ധ്ര 70.47 കോടിയും കരസ്ഥമാക്കിയപ്പോള്‍ നാളികേരത്തിന്‍റെ നാടായ കേരളം നേടിയത് 39.14 കോടി. ഇതില്‍ ചെലവഴിച്ചതാകട്ടെ 30.41 കോടിയും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m