മഡഗാസ്കറിൽ മിഷൻ പ്രവർത്തനം നടത്തുന്ന ഫാദർ പെഡ്രോ ഓപേക സമാധാന നോബൽ പുരസ്‌കാരത്തിനായി നാമനിർദേശം ചെയ്യപ്പെട്ടു . അർജന്റീന സ്വദേശിയും വിൻസെൻഷ്യൻ സഭാംഗവുമായ ഫാദർ പെഡ്രോ ദരിദ്രരെ സഹായിക്കുന്നതിൽ സദ തല്പരനാണ് . പാവങ്ങളെ സഹായിക്കുവാൻ ഫാദർ പെഡ്രോ സ്ഥാപിച്ച ‘അകമാ സേവാ’ എന്ന സംഘടന വഴി പതിനായിരങ്ങളെ നിരന്തരം സഹായിക്കുന്നു. സംഘടനയുടെ നേതൃത്വത്തിൽ 4000 ലധികം വീടുകൾ പാവപ്പെട്ടവർക്കായി നിർമിച്ചു നൽകിയിട്ടുണ്ട് . കൂടാതെ 13000 ലധികം നിർധന വിദ്യാർത്ഥികളുടെ പഠനച്ചിലാവും സംഘടന വഹിക്കുന്നു. സ്ലെവേനിയൻ പ്രധാനമന്ത്രിയായ ജാനെസ് ജാൻസിയാണ് ഫാദർ പെഡ്രോയുടെ പേര് നോബൽ സമ്മാനത്തിന് നിർദ്ദേശിച്ചത്. കോവിഡ് കാലയളവിൽ ഈ മിഷ്ണറി വൈദികന്റെ നേതൃത്വത്തിൽ അനേകായിരങ്ങൾക്കാണ് സംഘടന സഹായമെത്തിച്ചത്. കഴിഞ്ഞ ദിവസം ഫ്രാൻസിസ് മാർപാപ്പയുടെ ഇടപെടൽ നിമിത്തം പാവപെട്ട രാജ്യങ്ങയുടെ അന്തർദേശിയ കടങ്ങൾ എഴുതി തള്ളാൻ തീരുമാനം എടുത്തതിന് ഫാദർ ഓപേക ഫ്രാൻസിസ് മാർപാപ്പയോട് നന്ദി പറഞ്ഞു. ഫാദർ പെഡ്രോയുടെ പ്രവർത്തനങ്ങൾ നടക്കുന്ന ചേരികളിൽ സന്ദർശനം നടത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group