വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് ശാസ്ത്രജ്ഞർക്ക്

ഈ വർഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേൽ പുരസ്കാരം രണ്ട് ശാസ്ത്രജ്ഞർക്ക്.

സെല്ലുലാർ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ചെറിയ ജനിതകപദാർത്ഥങ്ങളായ മൈക്രോ ആർ. എൻ. എ. യുടെ കണ്ടുപിടിത്തത്തിനാണ് അമേരിക്കൻ ശാസ്ത്രജ്ഞരായ വിക്ടർ ആംബ്രോസിനും ഗാരി റവ്‌കുനും വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനത്തിന് അർഹരായത് ഇരുവരുടെയും ഗവേഷണവും കണ്ടെത്തലും ജീനുകളുടെ ക്രമീകരണത്തിന് ഒരു പുതിയ മാനം നൽകുന്നു.

അംബ്രോസിന്റെയും റവ്കുന്റെയും കണ്ടെത്തൽ, ജീനുകളുടെ വികസനസമയത്തെ നിയന്ത്രിക്കുന്നത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കോശങ്ങൾ ശരിയായ സമയത്ത് വികസിക്കുന്നത് ഉറപ്പാക്കുന്നു. അവരുടെ പരീക്ഷണങ്ങൾ തുടക്കത്തിൽ വിരകളിലായിരുന്നു നടത്തിയത്. മനുഷ്യശരീരത്തിൽ നടത്തിയ പഠനങ്ങൾ പിന്നീട് കോശങ്ങളുടെ സ്വഭാവവും രോഗചികിത്സയും മനസ്സിലാക്കുന്നതിന് വളരെയേറെ സഹായാകമായി.

സെല്ലുലാർ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ മൈക്രോ ആർ. എൻ. എ. യ്ക്ക് ചില നിർണ്ണായക ജീനുകളെ നിയന്ത്രിക്കാൻ സാധിക്കും. അതുകൊണ്ടുതന്നെ കാൻസർപോലുള്ള രോഗങ്ങളെ ചികിത്സിക്കുന്നതിനുള്ള പുതിയ സമീപനങ്ങൾ മൈക്രോ ആർ. എൻ. എ. യുടെ പഠനം തുറന്നുവയ്ക്കുന്നു. ലണ്ടനിലെ ഇംപീരിയൽ കോളേജിലെ മോളിക്യുലാർ ഓങ്കോളജി ലക്ചററായ ഡോ. ക്ലെയർ ഫ്ലെച്ചർ, വിവിധ രോഗങ്ങളെ മനസ്സിലാക്കുന്നതിലും അഭിസംബോധന ചെയ്യുന്നതിലും മൈക്രോ ആർ. എൻ. എ. ഗവേഷണത്തിന്റെ പ്രാധാന്യം എടുത്തു കാണിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m