ഉഷ്‌ണതരംഗത്തില്‍ ഉരുകി ഉത്തരേന്ത്യ; നൂറിലധികം പേര്‍ മരിച്ചു

ഉത്തരേന്ത്യൻ സംസ്ഥാനങ്ങള്‍ കനത്ത ചൂടിൽ. കഠിനമായ ഉഷ്ണതരംഗത്തില്‍ ബിഹാറിലും ഉത്തര്‍പ്രദേശിലും ഇതുവരെ 100ലധികം പേരാണ് മരിച്ചത്‌.

ഉത്തര്‍പ്രദേശിലെ ബല്ലിയ ജില്ലയിലെ ഏക സര്‍ക്കാര്‍ ആശുപത്രി നിറഞ്ഞു കവിഞ്ഞു. അതേസമയം, ചൊവ്വാഴ്ച താപനിലയില്‍ നേരിയ ഇടിവ്.ഒരു ദിവസം മുൻപത്തെ 43 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. ആശുപത്രികളില്‍ അടിസ്ഥാന സൗകര്യം ഇല്ലാത്തതും രോഗികളെ വലയ്‌ക്കുകയാണ്. അതേസമയം മരിച്ചവരെല്ലാം പ്രായമായവരാണെന്നും അവരില്‍ ഭൂരിഭാഗത്തിനും മറ്റ് അസുഖങ്ങളുണ്ടായിരുന്നുവെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കൊടുംചൂടില്‍ വൈദ്യുതി മുടങ്ങിയതും കൂളറുകളോ എസിയോ ഫാനോ ഒരുക്കാത്തതും ആശുപത്രികളിലെ സ്ഥിതി ഗുരുതരമാക്കി. സ്റ്റോര്‍ റൂമില്‍ ഉപയോഗിക്കാതെ കിടന്നിരുന്ന എസികള്‍ സ്ഥാപിക്കാത്തതിന് ചൊവ്വാഴ്ച ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്ര കുമാര്‍ ആശുപത്രിയിലെ സ്റ്റോര്‍ ഓഫീസര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. അത്യാഹിത വിഭാഗങ്ങളിലെ പരിശോധനയ്ക്കിടെ, കരാറുകാരനോട് ആശുപത്രിയുടെ ശുചിത്വം ഉറപ്പാക്കാൻ ജില്ലാ മജിസ്‌ട്രേറ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഉഷ്ണമേഖലാ താപനില കാരണം യുപിയിലെ താപനില സാധാരണയേക്കാള്‍ കൂടുതലാണെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group