വിവാഹ ജീവിതത്തിൽ 50 വർഷം പിന്നിട്ട ദമ്പതികളെ ആദരിച്ച് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയം

വടക്കഞ്ചേരി: വിശുദ്ധ യൗസേപ്പിതാവിൻ്റെ വണക്ക വർഷാചരണത്തോടനുബന്ധിച്ച് വിവാഹ ജീവിതത്തിൽ 50 വർഷം പൂർത്തിയാക്കിയ ദമ്പതികളെ ആദരിച്ച് വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ഇടവക സമൂഹം. വിവാഹ ജീവിതത്തിൽ 67 വർഷമെത്തിയ മൈലക്കചാലിൽ ഇമ്മാനുവൽ – എൽസമ്മ ദമ്പതികളായിരുന്നു സംഗമത്തിലെ ഏറ്റവും പ്രായം കൂടിയവർ. കണ്ണാമ്പടത്തിൽ മാത്യു മത്തായി – ഏലിയാമ്മ ദമ്പതികൾ 65 വർഷം തികച്ച് ഒപ്പമുണ്ട്. സുവർണജൂബിലി നിറവിൽ നിൽക്കുന്ന മൂന്നു ജോഡി ദമ്പതികളും ഉണ്ടായിരുന്നു. മറ്റുള്ളവരെല്ലാം 50 വർഷത്തിനും 65 വർഷത്തിനും ഇടക്കുള്ളവരായിരുന്നു. ഇടവകയിലെ 15 കുടുംബ യൂണിറ്റുകളിൽ നിന്നായി 21 ദമ്പതികൾ സംഗമത്തിൽ പങ്കെടുത്തു.

പ്രായാധിക്യവും രോഗങ്ങളുമായി എത്തിച്ചേരാൻ കഴിയാത്തവർക്കായി പ്രത്യേക പ്രാർത്ഥനകൾ നടത്തി. സംഗമത്തിൽ പങ്കെടുത്തവർക്കെല്ലാം മൊമെൻ്റോയും മാതൃ വേദി നേതൃത്വത്തിൽ സ്പെഷ്യൽ ഗിഫ്റ്റും ഒരുക്കിയിരുന്നു. ഫൊറോന വികാരി ഫാ. ജെയ്സൺ കൊള്ളന്നൂരിൻ്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിയർപ്പണത്തോടനുബന്ധിച്ചായിരുന്നു ആദരിക്കൽ പരിപാടികൾ നടന്നത്. ഇടവകയിലെ എല്ലാ കുടുംബ നാഥൻന്മാർക്കും സമ്മാനങ്ങൾ ഉണ്ടായിരുന്നു. കെ സി വൈ എം സംഘടിപ്പിച്ച സെൽഫി മത്സരത്തിലെ വിജയികളായവർക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. പഠന രംഗത്തും കലാ കായിക മേഖലകളിലും സംസ്ഥാന തലത്തിലും യൂണിവേഴ്സിറ്റി തലത്തിലും ഒന്നാം സ്ഥാനക്കാരായ വിദ്യാർത്ഥികളേയും വിവിധ മേഖലകളിൽ വിജയം കൈവരിച്ച വരെയും അനുമോദിച്ചു. വികാരി ഫാ. ജെയ്സൺ കൊള്ളന്നൂർ, അസിസ്റ്റൻറ് വികാരി ഫാ.അമൽ വലിയവീട്ടിൽ, മാതൃവേദി പ്രസിഡൻ്റ് സോളി തോമസ് കാടൻകാവിൽ, കൈക്കാരന്മാരായ റെജി പൊടിമറ്റത്തിൽ, ഷാജി ആൻറണി ചിറയത്ത്, ദേവാലയ ശുശ്രൂഷി ജോൺ മണക്കളം തുടങ്ങിയവർ നേതൃത്വം നൽകി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group