സ്ഥാന ത്യാഗത്തെ കുറിച്ച് ചിന്തിക്കുന്നില്ല : നിലപാട് വ്യക്തമാക്കി ഫ്രാന്‍സിസ് മാർപാപ്പ

സ്ഥാനത്യാഗത്തെക്കുറിച്ച് നിലവിൽ ചിന്തിക്കുന്നില്ലെന്ന് ഫ്രാൻസിസ് മാർപാപ്പ.
എന്നാൽ കാര്യങ്ങൾ കൃത്യമായി കാണാൻ കഴിയാതെയോ, സാഹചര്യങ്ങളെ വിലയിരുത്തുവാൻ കഴിയാതെ വരുന്ന അവസ്ഥയോ വരുകയാണെങ്കിൽ അതിലേക്ക് നീങ്ങിയേക്കാമെന്നും മാർപാപ്പാ പറഞ്ഞു.

പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് പാപ്പ തെരഞ്ഞെടുക്കപ്പെട്ടതിന് പത്തു വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ ഇറ്റാലിയൻ സ്വിസ് റേഡിയോ ആന്‍ഡ് ടെലിവിഷനു നൽകിയ അഭിമുഖത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഈ വിഷയത്തില്‍ അറിയുന്ന ആളുകളിൽ നിന്നും ചില കർദ്ദിനാളുമാരിൽ നിന്നും ഉപദേശം തേടാറുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ പരാമർശിച്ചു. “ഇതിൽ ഞാൻ എപ്പോഴും ഉപദേശം ചോദിക്കുകയും പിന്തുടരുകയും ചെയ്യുന്നു. കാര്യങ്ങൾ എങ്ങനെ പോകുന്നു? ഞാൻ ചെയ്യേണ്ടതുണ്ടെന്ന് നിങ്ങൾക്ക് തോന്നുന്നു …” അവർ എന്നോട് പറയുന്നു: “തുടരൂ, കുഴപ്പമില്ല,”. രാജിയാണ് ഏറ്റവും നല്ല മാർഗമെങ്കിൽ തന്റെ പ്രിയപ്പെട്ടവർ തക്കസമയത്ത് തനിക്ക് മുന്നറിയിപ്പ് നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും പാപ്പ പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group