ക്രൈസ്തവർക്കെതിരെ രാജ്യത്ത് ആക്രമണം വർധിക്കുന്ന സാഹചര്യത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

ന്യൂഡൽഹി : ഭാരതം പോലുള്ള മതേതര രാജ്യത്ത് ക്രൈസ്തവ പുരോഹിതർക്കും സ്ഥാപനങ്ങൾക്കുമെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങൾ, സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഡീൻ കുര്യാക്കോസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി.

കർണ്ണാടക മുതൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾ വരെ ഒരു വർഷത്തിനിടയിൽ 400 ലേറെ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളുടെ കേസുകളാണ് രജിസ്ട്രർ ചെയ്തിരിക്കുന്നത്. ആർഎസ്എസ്, ബജ്റങ്ദൾ,വിഎച്ച് പി തുടങ്ങിയ സംഘടനകളാണ് അക്രമങ്ങൾക്ക് പിന്നിൽ. സർക്കാരുകൾ മൗനം പാലിക്കുകയും അക്രമികളെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും കേന്ദ്ര സർക്കാർ ശക്തമായി ഇക്കാര്യത്തിൽ ഇടപെടണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group