‘നോട്ടീസ് വാട്സാപ്പിലും വരും’; ഉത്തരവിട്ട് ഉപഭോക്തൃ കോടതി

കൊച്ചി : നിയമ നടപടികളില്‍നിന്ന് ഒഴിവാകാൻ ബോധപൂർവം നോട്ടീസുകള്‍ കൈപ്പറ്റാത്ത എതിർകക്ഷികള്‍ക്കെതിരെ പുതിയ നീക്കവുമായി ഉപഭോക്തൃ തർക്കപരിഹാര കോടതി.

കൈപ്പറ്റാത്തവർക്ക് നോട്ടീസ് എത്തിക്കാൻ വാട്സാപ് അടക്കം സാധ്യമായ എല്ലാ ഇലക്‌ട്രോണിക് മാർഗങ്ങളും ഉപയോഗിക്കാമെന്ന് എറണാകുളം ഉപഭോക്തൃ കോടതി ഉത്തരവിട്ടു.

ഓണ്‍ലൈൻ വ്യാപാരസ്ഥാപനവുമായി നടത്തിയ ഇടപാടില്‍ കബളിപ്പിക്കപ്പെട്ടു എന്ന പരാതിയുമായി കോടതിയെ സമീപിച്ച തൃശൂർ സ്വദേശി അലീന നെല്‍സന്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടല്‍. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ തൃശൂർ ബ്രാഞ്ചിലെ അസിസ്റ്റന്റ് (ലീഗല്‍) മാനേജരായ പരാതിക്കാരി, എറണാകുളത്തെ സുഹ്റിയാ ബ്യൂട്ടിക് എന്ന സ്ഥാപന ഉടമ അംജോമോള്‍ ജോസിന് വാട്സാപ്പില്‍ നോട്ടീസ് അയക്കാൻ അനുമതി തേടിയപ്പോഴാണ് കോടതി ഈ ഉത്തരവിട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m