നോട്രെ-ഡാം ഭീകരാക്രമണത്തിൽ വീണ്ടും അറസ്റ്റ്

പാരിസ്: നോട്രെ-ഡാം ഡി നൈസിൽ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 47 കാരനെ പോലീസ് അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് ഉദ്യോഗസ്ഥൻ ന്യൂയോർക്ക് ടൈംസിനോട് വെളിപ്പെടുത്തി. ഒക്ടോബർ 29 ന് അക്രമി പള്ളിയിൽ മൂന്ന് പേരെ കൊലപ്പെടുത്തിയിരുന്നു, 44 വയസ്സുള്ള മൂന്നുകുട്ടികളുടെ അമ്മ ഉൾപ്പെടെ മൂന്ന് പേരെയാണ് മുസ്ലിം തീവ്രവാദി കൊലപ്പെടുത്തിയത്. കൊലപാതകം നടത്തിയ  ആക്രമണകാരി “അല്ലാഹു അക്ബർ” എന്ന് ആക്രോശിച്ചു എന്നും കൊലപാതകത്തിനായി കത്തിയാണ് ഉപയോഗിച്ചതെന്നും നേരത്തെ വെളിപ്പെടുത്തലുണ്ടായിരുന്നു. കുറ്റവാളിയെ ഫ്രഞ്ച് പോലീസ് വെടിവച്ച് കീഴ്‌പ്പെടുത്തുകയായിരുന്നു. ബ്രാഹിം ഓവ്‌സിയസ് (21) ആണ് അറസ്റ്റിലായത്.  സെപ്റ്റംബർ അവസാനത്തോടെയാണ് ഭീകരൻ യൂറോപ്പിൽ എത്തിയതെന്നാണ് റിപ്പോർട്ട്. അറസ്റ്റിലായ രണ്ടാമത്തെ വ്യക്തിക്കും ഭീകരനുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി ന്യൂയോർക്ക് ടൈംസ് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

ഫ്രാൻസിലെ അതിദാരുണ സംഭവത്തെ ആസ്പദമാക്കി നിരവധി പ്രതിഷേധങ്ങൾ രാജ്യത്തുടനീളം അരങ്ങേറുന്നുണ്ട്. മൂന്ന് പേർ കൊല്ലപ്പെട്ടതിന്റെ സ്മരണയ്ക്കായി ഫ്രഞ്ച് മെത്രാന്മാർ വ്യാഴാഴ്ച രാജ്യത്തുടനീളമുള്ള പള്ളികളോട് മണി മുഴക്കാൻ ആവശ്യപ്പെട്ടു. ഈ മാസം ആദ്യം നടന്ന ഇസ്ലാമിക ഭീകരാക്രമണത്തിൽ പാരീസ് സ്‌കൂൾ അധ്യാപകനായ സാമുവൽ പാറ്റിയെ കഴുത്തറത്ത് കൊലപ്പെടുത്തിയിരുന്നു. പാറ്റി തന്റെ ക്ലാസുകളിൽ മുഹമ്മദിന്റെ കാർട്ടൂണുകൾ കാണിച്ചതിൽ പ്രകോപിതനായതിനാലാണ് കൊലനടത്തിയതെന്നും ആക്രമണകാരി പറഞ്ഞു. ഫ്രാൻസിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ, സൗദി അറേബ്യയിലെ ജിദ്ദയിൽ ഫ്രഞ്ച് കോൺസുലേറ്റിലെ ഗാർഡിന് നേരെയും കത്തി ആക്രമണം നടന്നതായും റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിരുന്നു.

 ഫ്രഞ്ച് കൗൺസിൽ ഓഫ് മുസ്‌ലിം ഫെയ്ത്ത് പ്രസിഡന്റ് മുഹമ്മദ് മസ്സുദി തീവ്രവാദ ആക്രമണത്തെ അപലപിക്കുകയും ഫ്രഞ്ച് മുസ്‌ലിംകളോട് മുഹമ്മദിന്റെ ജന്മദിനത്തിൽ ഇരകളോടും അവരുടെ പ്രിയപെട്ടവരോടുമുള്ള  വിലാപത്തിന്റെയും ഐക്യത്തിന്റെയും ദിനമായി ആചരിക്കണമെന്നും ഓർമ്മിപ്പിച്ചു. ഇസ്ലാമിസത്തിന്റെ തീവ്രനിലപാടുകളെ എതിർത്തുകൊണ്ട് ദിവ്യാരാധന സഭയുടെ മേലധികാരി കർദിനാൾ റോബർട്ട് സാറ പ്രസ്താവന ഇറക്കിയിരുന്നു.ഇസ്‌ലാമിസം ഭയങ്കര മതഭ്രാന്താണ്, അതിനോട്  ശക്തിയോടും ഉറച്ചനിലപാടോടും  പോരാടേണ്ടതുണ്ട് എന്നദ്ദേഹം ഓർമപ്പെടുത്തി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group