നവംബർ 09: വിശുദ്ധ തിയോഡര്‍..

പടയാളിയായിരുന്നു വിശുദ്ധ തിയോഡര്‍. തന്റെ ജീവിതം ക്രിസ്തുവിനായി മാറ്റി വെച്ച അദ്ദേഹം A.D 303-ല്‍ അമേസീയിലെ സൈബെലെയിലെയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീ കൊളുത്തി നശിപ്പിച്ചു. സൈന്യങ്ങളുടെ തലവന്‍ അദ്ദേഹം തന്റെ വിശ്വാസം ഉപേക്ഷിക്കുകയും തന്റെ പ്രവര്‍ത്തിയില്‍ പശ്ചാത്തപിക്കുകയും ചെയ്യുകയാണെങ്കില്‍ വിശുദ്ധനോട് കരുണ കാണിക്കാമെന്ന് പറഞ്ഞു.

എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ വിശ്വാസം മുറുകെപ്പിടിച്ചു. തുടര്‍ന്ന്‍ വിഗ്രഹാരാധകര്‍ അദ്ദേഹത്തെ തുറുങ്കിലടക്കുകയും വാരിയെല്ല് കാണത്തക്കവിധം അദ്ദേഹത്തിന്റെ മാംസം കൊളുത്തുകള്‍ ഉപയോഗിച്ചു പിച്ചിചീന്തുകയും ചെയ്തു. ക്രൂരമായ ഈ മര്‍ദ്ദനങ്ങള്‍ക്ക് ഇടയിലും വിശുദ്ധന്‍ ഇങ്ങനെ പാടി “ഞാന്‍ എപ്പോഴും എന്റെ ദൈവത്തെ വാഴ്ത്തും; ദൈവസ്തുതികള്‍ എപ്പോഴും നാവിലുണ്ടായിരിക്കും”. പ്രാര്‍ത്ഥനയിലും ദൈവ-സ്തുതികളിലും മുഴുകിയിരിക്കെ നവംബര്‍ 9ന് അദ്ദേഹത്തെ ജീവനോടെ കത്തിക്കുകയാണുണ്ടായത്.

വിശുദ്ധ തിയോഡറിനെ കുറിച്ചുള്ള നിസ്സായിലെ വിശുദ്ധ ഗ്രിഗറിയുടെ പ്രശംസാ വചനങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. മദ്ധ്യയുഗം മുതല്‍ തന്നെ ‘കാജെതായില്‍’ ഈ വിശുദ്ധനെ ആദരിച്ച് തുടങ്ങിയിരുന്നു. ഗ്രീക്കുകാര്‍ ഈ വിശുദ്ധനെ സൈന്യങ്ങളുടെ മദ്ധ്യസ്ഥനായാണ്‌ ബഹുമാനിക്കുന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group