ലയോ റോമയിൽ ജനിച്ചു. വിശുദ്ധ സെലസ്റ്റിൻ പാപ്പാ അദ്ദേഹത്തെ റോമൻ സഭയുടെ ആർച്ച് ഡീക്കൻ ആക്കി. സെലസ്റ്റിൻ പാപ്പയുടേയും സിക്സ്റ്റ് ദ്വിതീയൻ പാപ്പയുടെയും കാലത്ത് അദ്ദേഹത്തിന് തിരുസഭാ ഭരണത്തിൽ നല്ല പങ്കുണ്ടായിരുന്നു. മാർപാപ്പയുടെ കാലശേഷം ലെയോയെ മാർപാപ്പയായി തിരഞ്ഞെടുത്ത് മെത്രാഭിഷേകവും നൽകി.
ഒരു പരീക്ഷണ ഘട്ടമായിരുന്നു അത്. വാന്റൽസും ഹൺസും റോമാ സാമ്രാജ്യത്തെ ആക്രമിച്ചു വരുകയായിരുന്നു. നെസ്റ്റോറിയൻ പാഷാണ്ഡതയും പെലാജിയൻ പാഷണ്ഡതയും ആത്മാക്കൾക്ക് കൂടുതൽ ദ്രോഹം ചെയ്തുകൊണ്ടിരുന്നു. ഈ പാഷണ്ഡതകളെ ലെയോ ചെറുത്തു വരവേ പുതിയ ഒരു പാഷണ്ഡത പൊന്തിവന്നു. ഏക – സ്വഭാവ- വാദം. ഉടനടി ലയോ പാപ്പാ ആ പാഷണ്ഡതയെ നേരിട്ടെങ്കിലും ബിസന്റയിൽ രാജധാനിയുടെ തണലിൽ ഈ പാഷണ്ഡത പൗരസ്ത്യ സന്യാസികളുടെയും മെത്രാന്മാരുടെയും ഇടയിൽ വളരെ പ്രചരിച്ചു. മൂന്നു കൊല്ലത്തെ നിരന്തര പരിശ്രമത്തിനുശേഷം കാൽസെഡോൺസൂനഹദോസ് ഈ പാഷണ്ഡത ശപിച്ചു. പിതാക്കന്മാർ വിളിച്ചുപറഞ്ഞു “പത്രോസ് ലെയോ വഴി സംസാരിച്ചിരിക്കുന്നു”.
അധികം താമസിയാതെ ഹൺസു വർഗ്ഗക്കാർ അറ്റിലായുടെ നേതൃത്വത്തിൽ ഇറ്റലിയിലേക്ക് പ്രവേശിച്ചു. പല നഗരങ്ങളും തീവെച്ച ശേഷം അവർ റോമയുടെ നേർക്കു മാർച്ച് ചെയ്തു. ലിയോ പാപ്പാ അറ്റില്ലായെ നേരിൽ കണ്ട് മടങ്ങിപ്പോകാൻ പ്രേരിപ്പിച്ചു. അദ്ദേഹം മടങ്ങുകയും ചെയ്തു. മിലാൻ പാവിയ മുതലായ നഗരങ്ങളെ ചുട്ടു പൊടിച്ച നേതാവ് റോമ പിടിക്കാതെ മടങ്ങിയത് എന്താണെന്ന് സൈന്യാധിപന്മാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ലെയോയുടെ പിറകിൽ പത്രോസും പൗലോസും അണിനിരക്കുന്നത് താൻ കണ്ടുവെന്നും അത് തന്നെ സ്പർശിച്ചു എന്നുമാണ്. രണ്ടു കൊല്ലത്തിനുശേഷവും വാന്റൽസു റോമാ ആക്രമിച്ചപ്പോഴും ലയോ പാപ്പാ നഗരത്തെ സംരക്ഷിച്ചു.
വിശുദ്ധ ഗ്രന്ഥത്തെ അധിഷ്ഠിതം ആക്കി ആക്കി ലയോ പാപ്പാ ചെയ്തിട്ടുള്ള പ്രസംഗങ്ങൾ അത്യന്തം ഹൃദയസ്പർശി ആയിരുന്നു. വിശുദ്ധിക്കുള്ള ആഹ്വാനമായിരുന്നു അദ്ദേഹത്തിൻറെ പ്രസംഗങ്ങൾ. അദ്ദേഹത്തിൻറെ ക്രിസ്മസ് പ്രഭാഷണം ഇന്നും പ്രശസ്തമാണ്. പ്രാചീന മാർപാപ്പ മാരിൽ പാണ്ഡിത്യം കൊണ്ടും ഭരണപാടവം കൊണ്ടും വിശുദ്ധി കൊണ്ടും പ്രശസ്തനായ ലെയോ 21 കൊല്ലത്തെ വാഴ്ചയ്ക്കുശേഷം 461 അന്തരിച്ചു. ഇദ്ദേഹത്തെയും ഗ്രിഗറി പ്രഥമനേയും നിക്കോളാസ് പ്രഥമനേയും സഭാചരിത്രം മഹാൻ എന്ന് വിളിക്കുന്നു
ഇതര വിശുദ്ധർ
1. സ്പെയര്‍ ബിഷപ്പായിരുന്ന ഗുവെരേമ്പാല്‍ദൂസ്
2. സീസ് ബിഷപ്പായിരുന്ന ഹാഡെലിന്‍
3. ജര്‍മ്മനിയിലെ ജോണ്‍
4. കാന്റര്‍ബറിയിലെ യുസ്തൂസ്
5. തിബേരിയൂസ്, മോദേസ്തൂസ് ഫ്ലോരെന്‍സിയ
6. ഓര്‍ലീന്‍സിലെ ബിഷപ്പായിരുന്ന മോണിത്തോര്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group