November 12 – വിശുദ്ധ ജോസഫാറ്റ്

പോളണ്ടിലെ നഗരമായ വോലോ ഡൈമറിലെ വോൾഹൈനിയൻ, വോയിഡോഡെഷിപ്പ് എന്ന സ്ഥലത്താണ് ജോസഫാറ്റ് ജനിച്ചത്. ജോൺ എന്ന ജ്ഞാനസ്നാന പേര് സ്വീകരിച്ച ഇദ്ദേഹം യേശുവിന്റെ പൊന്നോമന പുത്രനായി ജീവിച്ചു.

റുഥേനിയൻ പ്രഭുവംശത്തിൽപ്പെട്ട ഇദ്ദേഹത്തിൻറെ പിതാവ് ടൗൺ – കൗൺസിലർ പദവിയും അലങ്കരിച്ചിരുന്നു. ജോണിന്റെ മാതാപിതാക്കൾ ഒരുപോലെ തന്നെ യുവജനങ്ങളിൽ മതപരമായ പങ്കാളിത്തത്തേയും ക്രിസ്തീയ ഭക്തിയേയും പ്രോത്സാഹിപ്പിച്ചിരുന്നു. പഠനത്തിലും മറ്റും വളരെ ചെറുപ്പത്തിലേ തന്നെ മികവു കാണിച്ച ഇദ്ദേഹം തൻറെ കുടുംബത്തിൻറെ ദാരിദ്ര്യം കാരണം പപ്പോവിക് എന്ന വ്യാപാരിയുടെ അടുക്കൽ നിന്നും പരിശീലനം നേടി. വിവിധ മതവിഭാഗങ്ങളുടെ തർക്കങ്ങളിലൂടെ വിഭജിക്കപ്പെട്ട വില്നിയസിൽ മതപരിവർത്തനം നടത്തിയ ജോസഫാറ്റ്, വെലിയാമിൻ റട്സ്കിയെ പോലുള്ളവരെ പരിചയപ്പെട്ടു. ഇദ്ദേഹം വഴി കത്തോലിക്കാസഭയെ കൂടുതൽ അറിയുകയും മനസ്സിലാക്കുകയും ചെയ്ത വിശുദ്ധൻ കത്തോലിക്കാസഭയിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ചു.

തൻറെ ഇരുപതിന്റെ തുടക്കത്തിൽ ഇദ്ദേഹം വിൽനിയസിലെ സെൻറ് ബേസിൽ ദ ഗ്രേറ്റ് ഓഫ് ഓർഡർ എന്ന മൊണാസ്ട്രിയിൽ പ്രവേശിച്ചു. ജോസഫാറ്റ് എന്ന നാമം സ്വീകരിച്ച ഇദ്ദേഹത്തിൻറെ പവിത്രതയുടെയും നിഷ്കളങ്കതയുടെയും കഥകൾ അതിവേഗം പ്രചരിക്കുകയും വിശിഷ്ട വ്യക്തിത്വങ്ങൾ അടക്കം പലരും സന്യാസിയെ സന്ദർശിക്കുകയും ചെയ്തു.

റോമും ആയുള്ള ഐക്യം അംഗീകരിക്കുവാൻ പ്രാദേശിക ജനതയെ ഒരുക്കുക എന്ന കഠിനമായ ദൗത്യം ഇദ്ദേഹം സ്വമനസ്സാൽ ഏറ്റെടുക്കുകയും അതിൽ വിജയിക്കുകയും ചെയ്തു. കഠിനമായ തപങ്ങളിലൂടെ സ്വർഗ്ഗത്തിലേക്കുള്ള പാത എത്തിപ്പിടിക്കുവാൻ ഇദ്ദേഹം പരിശ്രമിച്ചുകൊണ്ടിരുന്നു.

1623 ഇദ്ദേഹം താമസിച്ചിരുന്ന വസതി ആക്രമിക്കപ്പെടുകയും വിശുദ്ധന്റെ കൂട്ടാളികൾ കൊല ചെയ്യപ്പെടുകയും ചെയ്തു. ഇതിൽ കൂപിതനായ വിശുദ്ധൻ അവരെ വിട്ടയച്ചു തന്നെയാണ് ആവശ്യമെങ്കിൽ എടുത്തുകൊള്ളൂ എന്ന് പറഞ്ഞ് മരണത്തിൻറെ വാതിൽക്കലേക്ക് സ്വയം ചെന്നു. ജോസഫാറ്റിനെ കൊന്നതിനു ശേഷം അദ്ദേഹത്തിൻറെ ശരീരം അവർ പുഴയിലേക്ക് വലിച്ചെറിഞ്ഞു. എന്നാൽ ശരീരം താഴ്ന്നു പോവാതെ പ്രകാശരശ്മികളാൽ വലയം ചെയ്യപ്പെട്ടതായി പറയപ്പെടുന്നു. ഇദ്ദേഹത്തെ കൊലപ്പെടുത്തിയ കൊലയാളികൾക്ക് മാനസാന്തരം വന്ന് പിന്നീട് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു

ഇതര വിശുദ്ധര്‍

1. ബോഹീമിയായിലെ ആസ്റ്റെരിക്കൂസ്

2. ഔറേലിയൂസും പുബ്ലിയൂസും

3. ബെനഡിക്റ്റ്, പോളണ്ടിലെ ജോണ്‍,മാത്യു, ഇസാക്ക് ക്രിസ്തിനൂസ്

4. കൊളോണ്‍ ആര്‍ച്ചു ബിഷപ്പായിരുന്ന കുനിബെര്‍ട്ട്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group