ഹംഗറിയില്‍ 1046-ല്‍ വിശുദ്ധ മാര്‍ഗരെറ്റ് ജനിച്ചു.പിതാവ് നാടുകടത്തപ്പെട്ട് ഒളിവില്‍ കഴിയുന്ന സമയമായിരുന്നു വിശുദ്ധയുടെ ജനനം. അതിനാല്‍ തന്നെ ചെറുപ്പകാലത്ത് വിശുദ്ധ വളരെ അധികം ഭക്തിയിലും ദൈവവിശ്വാസത്തിലുമാണ് വളര്‍ന്നത് . കാലങ്ങള്‍ക്ക് ശേഷം വിശുദ്ധയുടെ പിതാവിന്റെ അമ്മാവനും ഇംഗ്ലണ്ടിലെ രാജാവുമായ വിശുദ്ധ എഡ്വവേര്‍ഡ് മൂന്നാമന്‍ വിശുദ്ധയുടെ പിതാവിനെ ഇംഗ്ലണ്ടിലേക്ക് തിരിച്ചു വിളിക്കുകയും ഒരു ഉന്നതപദവി വാഗ്ദാനം ചെയ്യുകയും ചെയ്തു. തുടര്‍ന്നു പിതാവിനൊപ്പം മാര്‍ഗരെറ്റും ഇംഗ്ലണ്ടിലേക്ക് പോയി. എന്നാല്‍ ഈ ഭാഗ്യം അധിക കാലം നീണ്ടു നിന്നില്ല, 1507-ല്‍ മാര്‍ഗരറ്റിന്‍റെ പിതാവിന്റെ മരണത്തെ തുടര്‍ന്ന് മാര്‍ഗരെറ്റ് മാതാവിനൊപ്പം സ്കോട്ട്ലാന്‍ഡിലെത്തി. അവിടെ വച്ച് മാതാവിന്‍റെ നിര്‍ദ്ദേശപ്രകാരം 1069-ല്‍ മാര്‍ഗരറ്റ് സ്കോട്ട്ലാന്‍ഡിലെ രാജാവായ മാല്‍ക്കം മുന്നാമനെ വിവാഹം ചെയ്തു. അടുത്ത മുപ്പത് വര്‍ഷക്കാലയാളവിലുള്ള വിശുദ്ധയുടെ കാരുണ്യ പ്രവര്‍ത്തികളും പരിശുദ്ധ ജീവിതവും മൂലം ഈ രാജ്യം അങ്ങിനെ അനുഗ്രഹീതമായി. തന്റെ 8 മക്കളെയും വിശുദ്ധ, ക്രിസ്തീയ മൂല്യങ്ങള്‍ക്കനുസരിച്ചു ജീവിക്കുന്നതിന് പരിശീലിപ്പിച്ചിരുന്നു.
രാജകീയ ജീവിതത്തിന്റെ ആഡംബരത്തിന്‍റെ നടുവിലാണെങ്കിലും മാര്‍ഗരെറ്റ് വളരെ വിശുദ്ധി നിറഞ്ഞ ഒരു ജീവിതമാണ് നയിച്ചിരുന്നത്. പലപ്പോഴും വിശുദ്ധ തന്റെ ശരീരത്തില്‍ സ്വയം മുറിവുകളുണ്ടാക്കി സ്വയം ശിക്ഷിക്കുമായിരുന്നു. കൂടാതെ ജാഗരണ പ്രാര്‍ത്ഥനകളും മറ്റ് ഭക്തിനിറഞ്ഞ പ്രാര്‍ത്ഥനകളുമായാണ് വിശുദ്ധ രാത്രികളുടെ ഏറിയ പങ്കും ചിലവഴിച്ചിരുന്നത്. അയല്‍ക്കാരോടുള്ള പ്രത്യകിച്ചു പാവപ്പെട്ടവരോടുള്ള സ്നേഹമായിരുന്നു വിശുദ്ധയുടെ ഏറ്റവും വലിയ ഗുണം.
വിശുദ്ധയുടെ കാരുണ്യപ്രവര്‍ത്തികള്‍ ഒരുപാട് ഹതഭാഗ്യരെ സഹായിച്ചിട്ടുണ്ട്. ദിവസം തോറും ഏതാണ്ട് മുന്നൂറോളം പാവപ്പെട്ടവര്‍ക്ക് വിശുദ്ധ ഭക്ഷണം കൊടുത്തിരുന്നു. മാത്രമല്ല ഭക്ഷണം വിളമ്പുന്നതില്‍ പങ്ക് ചേരുകയും അവരുടെ പാദങ്ങള്‍ കഴുകുകയും മുറിവുകളില്‍ ചുംബിക്കുകയും ചെയ്യുമായിരുന്നു. മാര്‍ഗരറ്റ് രാജ്ഞിയാണ് സ്കോട്ട്ലാന്‍ഡിന്‍റെ രണ്ടാം മാധ്യസ്ഥ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group