തിരുവനന്തപുരം: 2025 നവംബർ ഒന്നോടെ ഒരു കുടുംബം പോലും അതിദരിദ്രരായി കേരളത്തിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
സംസ്ഥാനത്ത് 64,006 കുടുംബങ്ങളാണ് അതിദരിദ്രരായി കണ്ടെത്തിയത്. കഴിഞ്ഞ നവംബർ ഒന്നോടെ ഏകദേശം 40,000 കുടുംബങ്ങള്‍ അതിദരിദ്രാവസ്ഥയില്‍ നിന്ന് മുക്തരായി. ഈ വർഷം നവംബറൊടെ ഏറെക്കുറെ എല്ലാവരും പരമ ദരിദ്രാവസ്ഥയില്‍നിന്ന് മുക്തരാകും.2025 നവംബർ ഒന്നാകുമ്ബോള്‍ കേരളത്തില്‍ ഒരു കുടുംബം പോലും അതിദരിദ്രാവസ്ഥയില്‍ ഉണ്ടാകില്ല.
ഇങ്ങനെ പറയാൻ രാജ്യത്ത് ഏതെങ്കിലും ഒരു സംസ്ഥാനത്തിന് കഴിയുമോ? പ്രഖ്യാപിക്കുന്നത് എന്താണോ അത് നടപ്പാക്കുന്നതാണ് എല്‍ഡിഎഫ് സർക്കാരിന്റെ ഉറപ്പ്. സാമൂഹ്യക്ഷേമ പെൻഷനെ കേന്ദ്ര ധനമന്ത്രി വല്ലാതെ ഇകഴ്‌ത്തിക്കാട്ടുകയാണ്. എന്തിനാണ് ഇത്രയധികം പേർക്ക് പെൻഷൻ കൊടുക്കുന്നതെന്നാണ് അവരുടെ ചോദ്യമെന്നും പിണറായി പറഞ്ഞു. കർഷകത്തൊഴിലാളി പെൻഷൻ 45 രൂപയിലാണ് തുടങ്ങിയത്. അന്ന് എത്ര ശക്തമായിട്ടാണ് ചിലർ അതിനെ എതിർത്തത്. പക്ഷേ, നമ്മള്‍ കൈയൊഴിഞ്ഞില്ല.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group