വിശുദ്ധ സ്നാപക യോഹന്നാന്റെ മാതാപിതാക്കളായിരുന്നു. വി.സക്കറിയാനും എലിസബത്തും. ഹെറോദോസ് രാജാവിന്റെ കാലത്ത് ആബിയായുടെ കുടുംബത്തിൽ നിന്നും പുരോഹിതനായി തീർന്നയാളായിരുന്നു സക്കറിയാസ്. അഹരോന്റെ പുത്രിമാരിലൊരാളായ എലിസബത്തിനെയാണ് അദ്ദേഹം വിവാഹം ചെയ്തത്. എലിസബത്ത് വന്ധ്യയായിരുന്നതിനാൽ ഈ ദമ്പതിമാർക്ക് മക്കളില്ലായിരുന്നു. ഇവരും വാർദ്ധക്യത്തിന്റെ നാളുകളിലൂടെ കടന്നു പോയിക്കൊണ്ടിരിക്കുയായിരുന്നു.
ഒരു ദിവസം സക്കറിയാസ് ദേവാലയത്തിനുള്ളിൽ ധൂപാർപ്പണം നടത്തിക്കൊണ്ടിരിക്കുന്ന സമയത്ത് ഗബ്രിയേൽ ദൂതൻ പ്രത്യക്ഷപ്പെട്ടു. തുടർന്ന് സക്കറിയാസിനോട് ഇപ്രകാരം പറഞ്ഞു. സക്കറിയാസേ ഭയപ്പെടെണ്ടാ നിന്റെ ഭാര്യ എലിസബത്ത് ഒരു പുത്രനെ പ്രസവിക്കും അവന് യോഹന്നാൻ എന്ന് പേരിടണം. സക്കറിയാസ് ദൂതന്റെ വാക്കുകൾ വിശ്വസിച്ചില്ല. അപ്പോൾ ഗബ്രിയേൽ ദൂതൻ പറഞ്ഞു. ഞാൻ ദൈവസന്നി സിയാൻ നിൽക്കുന്ന ഗബ്രിയേലാകുന്നു. ഈ സദ്വാർത്ത നിന്നെ അറിയിക്കുവാൻ ദൈവം എന്നെ അയച്ചതാണ് അവ നീ വിശ്വസിക്കായ്കായാൽ ഇത് സംഭവിക്കുന്നത് വരെ നീ സംസാരശക്തി നഷ്ടപ്പെട്ട് ഊമനായിരിക്കും.
ദൂതന്റെ വചനം പോലെ തന്നെ സംഭവിച്ചു. എലിസബത്ത് യഥാകാലം ഒരു ആൺകുട്ടിയെ പ്രസവിച്ചും കുട്ടിയ്ക്ക് പേരിടേണ്ട ദിവസം വന്നു ചേർന്നു. കുട്ടിയ്ക്ക് യോഹന്നാൻ എന്ന് പേരിടണമെന്ന് എലിസബത്ത് പറഞ്ഞു. അങ്ങനെ ആ കുടുംബത്തിൽ പേരില്ലല്ലോ എന്ന് ചിലർ വാദിച്ചപ്പോൾ പിതാവിന്റെ അടിമായം എഴുതി കാണിക്കാൻ ആവശ്യപ്പെട്ടു. സക്കറിയാസ് യോഹന്നാൻ എന്ന് എഴുത്തു പലകയിൽ എഴുതി കാണിച്ചു. എല്ലാവരും അത്ഭുതപ്പെട്ടു പോയി.
സക്കറിയാസ് ദൈവത്തെ സ്തുതിച്ചു. ഇസ്രായേലിന്റെ ദൈവമായ കർത്താവ് വാഴ്ത്തപ്പെട്ടവനാകട്ടെ എന്ന സങ്കീർത്തനം അദ്ദേഹം പാടി, പ്രസ്തുത സങ്കീർത്തനത്തിൽ ഇങ്ങനെ പ്രതിവചിച്ചു.കുഞ്ഞേ അത്യുന്നതന്റെ പ്രവാചകൻ എന്ന് നീ വിളിക്കപ്പെടും. കർത്താവിനു വഴിയൊരുക്കാൻ നീ അവിടുത്തെ മുൻപേ പോകും ” നമ്മളും അങ്ങനെ ആയിരുന്നെങ്കിൽ ! ദൈവമാതാവ് ഗർഭിണിയായ എലിസബത്തിനെ സന്ദർശിച്ച് ശുശ്രൂഷിക്കുകയുണ്ടായിട്ടുണ്ട് ( മേയ് 31)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group