November 9 – വിശുദ്ധ തിയോഡർ

ദൈവത്തിൻറെ പടയാളിയായിരുന്നു വിശുദ്ധ തിയോഡർ . അമാസിയയുടെ വിശുദ്ധൻ എന്ന് ഇദ്ദേഹം അറിയപ്പെടുന്നു. വടക്കൻ തുർക്കിയിലെ ആധുനിക അമാസ്വയായ അമാസിയയിൽ റോമൻ സൈന്യത്തിനു വേണ്ടി സേവനമനുഷ്ഠിച്ച വ്യക്തിയായിരുന്നു ഇദ്ദേഹം. യുക്കെറ്റ എന്ന സ്ഥലത്താണ് ഇദ്ദേഹം ജനിച്ചത് എന്ന് അനുമാനിക്കുന്നു. എഡി 303 കാലഘട്ടത്തിൽ ജീവിച്ചിരുന്ന വിശുദ്ധൻ തന്റെ ജീവിതത്തിലൂടെ ക്രിസ്തുവിനെ പ്രഘോഷിച്ചു. 303 കാലഘട്ടത്തിൽ അമാസിയയിലെ സൈബലയിലുള്ള വിഗ്രഹാരാധകരുടെ ക്ഷേത്രം തീയിടുകയും പ്രാദേശിക മാതൃദേവത യുടെ വിഗ്രഹം നശിപ്പിക്കുകയും ചെയ്തു. ഇതേ തുടർന്ന് ഇദ്ദേഹത്തെ പിടിച്ചു കൊണ്ടു പോവുകയും വിശ്വാസം ഉപേക്ഷിക്കുവാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇവയെ നിഷേധിച്ച വിശുദ്ധനെ ചാട്ടവാറുകളും കൊളുത്തുകളും ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ചു. തന്റെ വേദനകളുടെ ഏറ്റവും മൂർദ്ധന്യ അവസ്ഥയിലും ദൈവത്തെ പ്രകീർത്തിച്ച ഇദ്ദേഹത്തെ നവംബർ ഒൻപതിന് ജീവനോടെ കത്തിച്ചു. അദ്ദേഹത്തിൻറെ ഭൗതിക അവശിഷ്ടങ്ങൾ യൂസിബിയയിൽ നിന്നുള്ള ഒരു സ്ത്രീ വാങ്ങിയതായും അദ്ദേഹത്തിൻറെ ജന്മനാടായ യുക്കെറ്റയിൽ സംസ്കരിച്ചതായും പറയപ്പെടുന്നു. കുരിശുയുദ്ധക്കാർ ഇദ്ദേഹത്തെ രക്ഷാധികാരിയായി സ്വീകരിച്ചു. കോൺസ്റ്റാന്റിനോപ്പിളിൽ ഇദ്ദേഹത്തിനായി 452 ആദ്യത്തെ പള്ളി പണിപ്പെട്ടു . ദൈവത്തിന്റെ ശക്തനായ പടയാളിയായിരുന്നു വിശുദ്ധ തിയോഡർ .

ഇതര വിശുദ്ധര്‍

1. സലോണിക്കയിലെ അലക്സാണ്ടര്‍

2. വെയില്‍സിലെ പാബോ

3. യോസ്റ്റോലിയായും സോപ്പാത്രായും

4. വിറ്റോണിയൂസ്


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our WhatsApp group