ഈ വർഷവും നവംബറിൽ പൂർണ ദണ്ഡവിമോചനം

വത്തിക്കാൻ സിറ്റി: ഈ വർഷം നവംബർ മാസം മുഴുവൻ പൂർണ്ണദണ്ഡവിമോചനം നല്കാൻ വത്തിക്കാൻ തീരുമാനിച്ചു. നവംബറിലെ ഏതെങ്കിലും ഒരു ദിവസo സെമിത്തേരിയിലെത്തി മരിച്ചുപോയപ്രിയപ്പെട്ടവർക്കു വേണ്ടി പ്രാർത്ഥിക്കുന്നവർക്കാണ് പൂർണ്ണദണ്ഡവിമോചനം ലഭിക്കുക

സാധാരണയായി നവംബർ ഒന്നുമുതൽ എട്ടുവരെ തീയതികളിൽ സെമിത്തേരിയിലെത്തി ശുദ്ധീകരണസ്ഥലത്തിലെ ആത്മാക്കൾക്കുവേണ്ടി പ്രാർത്ഥിക്കുമ്പോഴായിരുന്നു ദണ്ഡവിമോചനം നല്കിയിരുന്നത്.

എന്നാൽ കഴിഞ്ഞവർഷം കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നവംബർ മാസം മുഴുവൻ പൂർണ്ണദണ്ഡവിമോചനം നല്കാൻ വത്തിക്കാൻ തീരുമാനമെടുത്തത്.ഈ വർഷവും അത് തുടരും. ഒക്ടോബർ 28 നാണ് ഇതുസംബന്ധിച്ച് വത്തിക്കാൻ ഡിക്രി പുറപ്പെടുവിച്ചത്.ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group