ലോകമെമ്പാടും ക്രൈസ്തവ പീഡനം വർധിക്കുന്ന സാഹചര്യത്തിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവ വിശ്വാസികൾക്ക് വേണ്ടി ഒരുമിച്ച് പ്രാർത്ഥിക്കാൻ ഒരുങ്ങി ലോകമെമ്പാടുമുള്ള വിശ്വാസീസമൂഹം.
പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്, പെർസെക്യൂഷൻ, വോയിസ് ഓഫ് ദ മാർട്ടിയേഴ്സ്, ഓപ്പൺ ഡോർസ് എന്നീ പ്രമുഖ സന്നദ്ധ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് നവംബർ ഏഴിന് പീഡിത ക്രൈസ്തവർക്കായുള്ള അന്താരാഷ്ട്ര പ്രാർത്ഥനാ ദിനം സംഘടിപ്പിക്കുന്നത്.
വിശ്വാസത്തെപ്രതി പീഡനങ്ങൾ അനുഭവിക്കുന്ന ദശലക്ഷക്കണക്കിന് സഹോദരങ്ങൾക്കായി മധ്യസ്ഥത വഹിക്കാനുള്ള അവസരമായാണ് ലോകമെമ്പാടുമുള്ള ക്രൈസ്തവ സഭാംഗങ്ങൾ ഈ അന്താരാഷ്ട്ര പ്രാർത്ഥനാ ദിനത്തെ കാണുന്നത്.വിശ്വാസത്തിന്റെ പേരിൽ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗമാണ് ക്രൈസ്തവർ. 2019 നവംബർ ഒന്ന് മുതൽ 2020 ഒക്ടോബർ 31 വരെയുള്ള സംഭവങ്ങളെ ആസ്പദമാക്കി ‘ഓപ്പൺ ഡോർസ്’ 2021ൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം, 309 മില്യൺ ക്രൈസ്തവർ പീഡനങ്ങൾ നേരിടുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group