തിരുവനന്തപുരം: കനത്ത മഴയും കാറ്റും പേമാരിയും പോലുള്ള ദുരന്തസാധ്യതാ മുന്നറിയിപ്പുകള്‍ തത്സമയം പ്രാദേശികമായി എസ്.എം.എസ്, മൊബൈല്‍ ആപ്ലിക്കേഷൻ, വെബ് പോർട്ടല്‍ തുടങ്ങിയ വഴിയെല്ലാം ആ ലൊക്കേഷനിലുള്ളവർക്കു ലഭിക്കുന്ന സംവിധാനം കേരളത്തിലും വ്യാപകമായി പ്രവർത്തിച്ചു തുടങ്ങി.
കോഴിക്കോട്ടെയോ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ നഗരങ്ങളിലെ പ്രത്യേക മേഖലയില്‍ കനത്ത മഴ ലഭിക്കുമെന്ന മുന്നറിയിപ്പുകള്‍ ആ പ്രദേശത്തുള്ള പരമാവധി ആളുകളെയും അറിയിക്കുന്ന സംവിധാനമാണിത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുമായി സഹകരിച്ച് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയാണ് നടപ്പാക്കുന്നത്.
മൊബൈല്‍ സേവനദാതാക്കളാണ് ഒരു പ്രത്യേക ലൊക്കേഷനിലുള്ള ഐ.പി അഡ്രസുകളിലേക്ക് ഈ സന്ദേശങ്ങള്‍ എത്തിക്കാനുള്ള വിവരങ്ങള്‍ കൈമാറുക. ഫോണിലോ ടാബിലോ കമ്ബ്യൂട്ടറിലോ ഗൂഗിള്‍ ആപ് തുറക്കുമ്ബോഴും സന്ദേശം ലഭിക്കും. മൂന്ന് മാസത്തിനകം സ്മാർട്ട് ടിവിയിലും സന്ദേശങ്ങള്‍ എത്തിക്കാനുള്ള സംവിധാനം നിലവില്‍ വരും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group