യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച് എൻ.ടി.എ

ന്യൂ ഡല്‍ഹി: പരീക്ഷാവിവാദങ്ങള്‍ക്കിടെ യു.ജി.സി നെറ്റിന്റെ പുതിയ തീയതി പ്രഖ്യാപിച്ച്‌ എൻ.ടി.എ. വെള്ളിയാഴ്ച രാത്രിയാണ് പരീക്ഷയുടെ പുതിയ തീയതി എൻ.ടി.എ പ്രഖ്യാപിച്ചത്.

ആഗസ്റ്റ് 21 മുതല്‍ സെപ്റ്റംബർ നാല് വരെ പരീക്ഷ നടത്തുമെന്നാണ് അറിയിപ്പ്. എൻ.സി.ഇ.ടി പരീക്ഷ ജൂലൈ 10നും ജോയിൻ സി.എസ്.ഐ.ആർ യു.ജി.സി നെറ്റ് 25 ജൂലൈ മുതല്‍ 27 ജൂലൈ വരെയും നടക്കുമെന്നും എൻ.ടി.എ അറിയിച്ചിട്ടുണ്ട്.

യു.ജി.സി നെറ്റ് പരീക്ഷ ജൂണ്‍ 18നായിരുന്നു നടന്നത്. പിന്നീട് ക്രമക്കേടുകള്‍ ആരോപിച്ച്‌ പിറ്റേന്ന് തന്നെ പരീക്ഷ റദ്ദാക്കുകയായിരുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരീക്ഷ റദ്ദാക്കാൻ തീരുമാനിച്ചത്.

പരീക്ഷയുടെ ചോദ്യപേപ്പർ ഡാർക്ക്നെറ്റില്‍ ചോർന്നുവെന്നും ടെലിഗ്രാമിലൂടെ വ്യാപകമായി പങ്കുവെക്കപ്പെട്ടുവെന്നും കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ തന്നെ സമ്മതിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇപ്പോള്‍ സി.ബി.ഐ അന്വേഷണം പുരോഗമിക്കുകയാണ്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m