സിറിയയിൽ നിന്നും പലായനം ചെയ്യുന്ന ക്രൈസ്തവരുടെ എണ്ണം വർദ്ധിക്കുന്നതിൽ ആശങ്ക അറിയിച്ച് സഭാനേതൃത്വം. സിറിയയിൽ ആകെ 1,75,000 ക്രൈസ്തവ കുടുംബങ്ങൾ മാത്രമാണുള്ളത്. ഇവരിൽ തന്നെ 90% സിറിയൻ പൗരന്മാരും മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിനെപ്പറ്റിയാണ് ആലോചിക്കുന്നതെന്ന് ഡമാസ്കസിൽ സേവനം ചെയ്യുന്ന വൈദികനായ ഫാ. ബസേലിയോസ് ജർജിയോസ് വെളിപ്പെടുത്തുന്നു.
ഒരു നൂറ്റാണ്ടിന് മുകളിലായി തുടരുന്ന ആഭ്യന്തര യുദ്ധങ്ങളും വിലക്കയറ്റവും കൊടുംദാരിദ്ര്യമാണ് സിറിയയിൽ സൃഷ്ടിച്ചിരിക്കുന്നത്. ഇതാണ് മറ്റുരാജ്യങ്ങളിലേയ്ക്ക് കുടിയേറാൻ സിറിയൻ ജനത്തെ പ്രേരിപ്പിക്കുന്നത് എന്ന് സിറിയയിൽ ശുശ്രൂഷ ചെയ്യുന്ന സിസ്റ്റർ ആനി ദമർജിയാൻ പറഞ്ഞു. “ജനങ്ങൾക്ക് പ്രതീക്ഷകൾ നഷ്ടമായി. 13 വർഷം നീണ്ട ദുരിതങ്ങൾക്ക് ശേഷം വലിയ മടുപ്പാണ് അവർ അനുഭവിക്കുന്നത്. എങ്കിലും രാജ്യത്ത് തന്നെ നിലനിൽക്കാനുള്ള വ്യക്തമായ ഒരു കാരണം നൽകുകയാണെങ്കിൽ ക്രൈസ്തവർ ഇവിടെ തുടരും“ സി. ആനി പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m