വാഹനാപകടത്തിൽ കന്യാസ്ത്രീക്ക്‌ ദാരുണാന്ത്യം. നാലു പേർക്ക് പരിക്കേറ്റു..

തിരുവനന്തപുരം: ഇന്ന് പുലർച്ചെ നാലുമണിയോട് കൂടി പിരപ്പൻകോട് വച്ചുണ്ടായ വാഹന അപകടത്തിൽ കന്യാസ്ത്രിക്ക്‌ ദാരുണാന്ത്യം.കൂടെ സഞ്ചരിച്ചിരുന്ന മൂന്ന് കന്യാസ്ത്രികളെയും ഒരു വൈദികനെയും ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം പോങ്ങുംമൂട് പ്രവർത്തിക്കുന്ന ഡോട്ടേഴ്സ് ഓഫ് മേരി സമൂഹത്തിന്റെ പോങ്ങുംമൂട് സെൻറ് മേരീസ് പ്രൊവിൻസ് അംഗമായ സിസ്റ്റർ ഗ്രേസ് മാത്യു ഡി.എം. ആണ് മരിച്ചത്.ഫാ. അരുൺ (40), സിസ്റ്റർ എയ്ഞ്ചൽ മേരി (85), സിസ്റ്റർ ലിസിയ (38) സിസ്റ്റർ അനുപമ (38) എന്നിവർക്കാണ് പരിക്കേറ്റത്. തൃശ്ശൂരിൽ നിന്നും നെടുമങ്ങാട്ടേയ്ക്കു വരുന്നതിനിടയിൽ പിരപ്പൻകോട് വച്ചാണ് അപകടം ഉണ്ടായത്.കന്യാസ്ത്രീകൾ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം തെറ്റി മരത്തിലിടിക്കുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group