വനാന്തരങ്ങളിൽ താപസ ജീവിതം നയിച്ച സന്യാസിനി അന്തരിച്ചു

ഗുജറാത്തിലെ വനമേഖലകളിൽ താപസ ജീവിതം നയിച്ചിരുന്ന ക്രൈസ്തവ സന്യാസിനി പ്രസന്ന ദേവി അന്തരിച്ചു. എണ്‍പത്തിയെട്ട് വയസ്സായിരുന്നു. വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം.

ഫെബ്രുവരി മൂന്നാം തീയതി ആരോഗ്യം വഷളായതിനെ തുടർന്ന് രാജ്കോട്ടിലെ ക്രൈസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പ്രസന്നാ ദേവി രണ്ടു ദിവസം മുന്‍പാണ് ഡിസ്ചാർജ് ലഭിച്ച് തിരികെ വന്നതെന്ന് ദേവാലയത്തിന്റെ ചുമതലയുള്ള കർമ്മലീത്ത വൈദികൻ ഫാ. വിനോദ് കാനട്ട് പറഞ്ഞു.

സിംഹങ്ങൾ അടക്കമുള്ള വന്യജീവികൾ വസിക്കുന്ന ഗിർനാർ മലനിരകളിൽ നാല് പതിറ്റാണ്ടാണ് പ്രസന്ന ദേവി താപസ ജീവിതം നയിച്ചത്. സീറോ മലബാർ സഭയിൽ നിന്ന് ഇത് ആദ്യമായിട്ടാണ് ഒരാൾ ഇങ്ങനെ ഒരു ജീവിതം തെരഞ്ഞെടുക്കുന്നത്. രണ്ട് സന്യാസ സമൂഹങ്ങളുടെ ഭാഗമാകാൻ പ്രസന്ന ദേവി ശ്രമം നടത്തിയിരുന്നെങ്കിലും, തനിക്ക് അത് യോജിക്കില്ലായെന്ന് മനസ്സിലാക്കി പിന്മാറുകയായിരുന്നു. 1974ലാണ് ഗിർനാർ മലനിരകളുടെ ഉൾപ്രദേശത്ത് അവർ ജീവിക്കാൻ ആരംഭിക്കുന്നത്. വേഷം കണ്ട് ഒരു ഹിന്ദു സന്യാസിനിയാണ് പ്രസന്നാ ദേവിയെന്ന് പലരും തെറ്റിദ്ധരിച്ചിരുന്നു.
തന്റെ വേഷം ഇങ്ങനെയാണെങ്കിലും, തന്നെ സന്ദർശിക്കാൻ എത്തുന്നവരുടെ അടുത്ത് തന്റെ കത്തോലിക്ക വ്യക്തിത്വവും, യേശുക്രിസ്തുവിന്റെ സ്നേഹവും പകർന്നു നൽകിയിരുന്നു. നാളെ മാർച്ച് ഒന്നിനു ജുനഗദിൽ സംസ്കാര ശുശ്രൂഷകൾ നടക്കും


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group