സന്യാസത്തെ അവഹേളിക്കുന്ന പോസ്റ്റിന് മറുപടിയുമായി കന്യാസ്ത്രീയുടെ പോസ്റ്റ് വൈറലാകുന്നു..

സന്യാസത്തെ അവഹേളിച്ചുള്ള പോസ്റ്റിന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിക്കൊണ്ടുള്ള കന്യാസ്ത്രീയുടെ പോസ്റ്റ് വൈറലാകുന്നു. അസംബന്ധങ്ങളും കടുത്ത ഭാഷയിലുള്ള അവഹേളനങ്ങളും കുത്തിനിറച്ചു സുരേഷ് ജോസഫ് എന്ന ക്രിസ്ത്യൻ നാമധാരി ന്യൂസ്ഗില്‍ എന്ന ഓൺലൈൻ പോർട്ടലിന് വേണ്ടി എഴുതിയ കുറിപ്പിനാണ് ശക്തമായ മറുപടി ഡോറ്റേഴ്സ് ഓഫ് സെന്‍റ് ജോസഫ് (ഡി‌എസ്‌ജെ) കോണ്‍ഗ്രിഗേഷന്‍ അംഗമായ സിസ്റ്റര്‍ സോണിയ തെരേസ് പങ്കുവെച്ചിരിക്കുന്നത്. ‘കന്യാസ്ത്രീകളുടെ മാറിടങ്ങളെയും ഗർഭപാത്രങ്ങളെയും ഓർത്ത് വേദനിക്കുന്നവർക്കു മറുപടി’ എന്ന തലക്കെട്ടോടെയാണ് സിസ്റ്ററുടെ ഫേസ്ബുക്ക് കുറിപ്പ്. ലേഖനത്തില്‍ അനേകരെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സുരേഷ് ഉന്നയിക്കുന്ന ഓരോ ആരോപണങ്ങള്‍ക്കും സിസ്റ്റര്‍ ശക്തമായ മറുപടി നല്‍കുന്നുണ്ട്.

കഴിഞ്ഞ 2000 വർഷത്തോളമായി ലോകത്തിൻ്റെ ഓരോ മുക്കിലും മൂലയിലും ക്രിസ്തുവിനായി ജീവിതം സമർപ്പിച്ച് തങ്ങളുടെ ചുറ്റിലുമുള്ള സഹോദരങ്ങൾക്കായി സ്വജീവിതം ത്യജിച്ച ലക്ഷോപലക്ഷം കന്യാസ്ത്രീകൾ ഈ ലോകത്തിൽ കൂടി കടന്നു പോയിട്ടുണ്ടെന്നും ഇപ്പോൾ കടന്ന് പോകുന്നുണ്ടെന്നും ഇനിയും കടന്ന് പോകുമെന്നും ആ സന്യാസത്തെ കാമവെറി പൂണ്ട ഹൃദയവും കണ്ണുകളും കൊണ്ട് നോക്കുമ്പോൾ ഇതിൻ്റെ അപ്പുറവും എഴുതി പിടിപ്പിക്കും എന്നറിയാമെന്നും സിസ്റ്റര്‍ കുറിപ്പില്‍ എഴുതി.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group