ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾക്ക് കൂട്ടു നിൽക്കാത്തതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിട്ട നേഴ്സ് നിയമപോരാട്ടത്തിന്.

ടെക്സാസ്:ക്രൈസ്തവ വിരുദ്ധമായ കാര്യങ്ങൾക്ക് കൂട്ടു നിൽക്കാത്തതിന്റെ പേരിൽ ജോലിയിൽ നിന്ന് പിരിച്ചു വിടൽ നടപടി നേരിട്ട നേഴ്സ് നിയമപോരാട്ടത്തിന് ഒരുങ്ങുന്നു.ടെക്സാസിലെ സിവിഎസ് ഫാർമസിക്കെതിരെയാണ് നഴ്സയ റോബിൻ സ്ട്രാഡർ യുഎസ് ഇക്വൽ എംപ്ലോയ്മെന്റ് ഓപ്പർച്യൂണിറ്റി കമ്മീഷനെ സമീപിച്ചത്.

2015ൽ ജോലിക്ക് എടുത്തപ്പോൾ ഫാർമസിയിൽ എത്തുന്നവർക്ക് ഗർഭനിരോധനവുമായി ബന്ധപ്പെട്ട ജോലി കാര്യങ്ങൾ ചെയ്ത് കൊടുക്കേണ്ടതില്ലെന്ന് മതവിശ്വാസത്തെ മാനിച്ച് അധികൃതർ പറഞ്ഞിരുന്നു. എന്നാൽ 2021ൽ മതത്തിന്റെ പേരിലുള്ള ഇളവുകൾ ജോലിക്കാർക്ക് നൽകേണ്ടതില്ലെന്ന് ഫാർമസി തീരുമാനിക്കുകയും റോബിനെ പിരിച്ചുവിടുകയും ചെയ്തു.

ഇതിനുമുമ്പ് മത വിശ്വാസം മാറ്റി വെക്കാൻ മാനേജർ അവരോട് ആവശ്യപ്പെട്ടിരുന്നു. താൻ ഒരു ക്രൈസ്തവ വിശ്വാസിയാണെന്നും എല്ലാ മനുഷ്യജീവനും ദൈവത്തിന്റെ സാദൃശ്യത്തിലാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്നും, അത് സംരക്ഷിക്കപ്പെടണമെന്നും താൻ വിശ്വസിക്കുന്നുവെന്നുമായിരിന്നു അവരുടെ പ്രതികരണം. ഇക്കാരണത്താൽ ഭ്രൂണഹത്യയ്ക്കോ, ഒരു ഭ്രൂണത്തിന് രൂപം നൽകുന്നത് തടയുന്ന ഗർഭനിരോധനത്തിനോ കൂട്ട് നിൽക്കാൻ സാധിക്കില്ലെന്ന് റോബിൻ സ്ട്രാഡർ നൽകിയ പരാതിയിൽ പറയുന്നു. റോബിനെ പോലുള്ള വിശ്വാസികളായ അമേരിക്കക്കാരെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് റോബിന് വേണ്ടി കേസ് നടത്തുന്ന ടെക്സാസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫസ്റ്റ് ലിബർട്ടി ഇൻസ്റ്റിറ്റ്യൂട്ടിന്റെ ക്രിസ്റ്റെൻ പ്രാറ്റ് പറഞ്ഞു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group