കൊട്ടാരക്കര സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ പ്രവർത്തകർക്കുവേണ്ടി നിയമനിർമാണം നടത്തുമ്പോൾ നഴ്സുമാരുടെ സുരക്ഷയ്ക്കും ഭാവിക്കുമായി പ്രത്യേക വകുപ്പുകൾ കൂട്ടിച്ചേർക്കണമെന്നു കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ജോലിസ്ഥലങ്ങളിൽ ഉണ്ടാകുന്ന അക്രമം മാത്രമല്ല അപകടകരമായ ജോലിസാഹചര്യങ്ങളിൽ നിന്നു രോഗങ്ങളും മറ്റും ഡോക്ടർമാരേക്കാൾ കൂടുതൽ നഴ്സുമാർക്ക് ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ അവർക്കു പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ സർക്കാർ, സ്വകാര്യ ആശുപത്രികൾ വ്യത്യാസമില്ലാതെ ഉറപ്പുവരുത്തണം. അതിനായി പ്രത്യേക ഇൻഷ്വറൻസ് പരിരക്ഷ നൽകണം. ആതുരസേവനത്തിൽ ലോകത്തിലെതന്നെ ഏറ്റവും മികച്ചയിടമായ കേരളത്തിൽ സേവന-വേതന വ്യവസ്ഥകൾ മോശമായതിനാൽ മികച്ച ആതുരപ്രവർത്തകർ നാടുവിടുന്ന അവസ്ഥയാണ്.
വിദേശരാജ്യങ്ങളിലെപ്പോലെ വേതനവ്യവസ്ഥകളിൽ ഡോക്ടർമാരും നഴ്സുമാരും തമ്മിലുള്ള സന്തുലനം കേരളത്തിൽ ഉണ്ടാകണം. അതിനായി ആരോഗ്യമേഖലയിൽ സമൂല പരിവർത്തനം നടത്തണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group