തിരുവനന്തപുരം :ശമ്പള വർധന ആവശ്യപ്പെട്ട് 72 മണിക്കൂർ പണിമുടക്ക് സമരം പ്രഖ്യാപിച്ച തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മേഖലയിലെ നഴ്സുമാരുമായി ലേബർ കമ്മീഷണറുടെ ചർച്ച ഇന്ന് നടക്കും.
രാവിലെ പതിനൊന്ന് മണിക്ക് തൊഴിൽ ഭവനിലാണ് ചർച്ച. ജൂൺ അഞ്ചു മുതൽ ഏഴ് വരെ 72 മണിക്കൂർ സമരം നടത്തുമെന്നാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ പ്രഖ്യാപിച്ചത്.
കഴിഞ്ഞ അഞ്ചര വർഷമായി ശമ്പളത്തിൽ വർധനവ് ഉണ്ടായിട്ടില്ല. പുതിയ ശമ്പള വർധനവ് പ്രഖ്യാപിക്കാൻ സർക്കാർ കാലതാമസം എടുക്കുന്നു. പുതുക്കിയ ശമ്പള വർധനവ് സർക്കാർ പ്രഖ്യാപിക്കുന്നത് വരെ ഇപ്പോൾ കിട്ടുന്ന ശമ്പളത്തിന്റെ 50 ശതമാനം വർധനവ് കിട്ടണം എന്നതാണ് നഴ്സുമാരുടെ പ്രധാനപ്പെട്ട ആവശ്യങ്ങൾ.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group