നഴ്സിംഗ് പഠനത്തിന്റെ പേരിൽ കർണാടകയിൽ മലയാളി വിദ്യാർത്ഥികളെ കബളിപ്പിക്കുന്നതിനെക്കുറിച്ച് അന്വേഷിക്കാൻ മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു.
ഏറ്റവുമധികം മലയാളി വിദ്യാർത്ഥികൾ നഴ്സിംഗ് പഠിക്കാൻ എത്തുന്നത് കർണാടകത്തിലെ കോളജുകളിലാണ്. ഏകദേശം 1100 നഴ്സിംഗ് കോളജുകൾ ബംഗളൂരുവിലുണ്ട്. ബംഗളൂരുവിലെ നഴ്സിംഗ് കോളജുകളിൽ വിദ്യാർത്ഥികളെ എത്തിക്കാൻ ഏജന്റുമാരുണ്ട്. കേരളത്തിലെ സാധാരണ കുടുംബങ്ങളിലെ കുട്ടികളാണ് കബളിപ്പിക്കപ്പെടുന്നത്.
ഒരു വർഷം മൂന്നു ലക്ഷത്തിലേറെ ഫീസ് നൽകണം. എന്നാൽ സർക്കാർ അംഗീകരിച്ച ഫീസ് 65,000 രൂപ മാത്രമാണ്. കോളജിൽ നേരിട്ട് എത്തിയാൽ പ്രവേശനം ലഭിക്കില്ല. ഏജന്റുമാർ വഴി പോകണം. കേരളത്തിൽ നഴ്സിംഗ് സീറ്റുകളുടെ ദൗർലഭ്യമാണ് വിദ്യാർത്ഥികളെ കർണാടകത്തിൽ എത്തിക്കുന്നത്.പതിനായിരക്കണക്കിന് കുട്ടികൾ ഇത്തരത്തിൽ തട്ടിപ്പിന് ഇരയാകുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group