സീറോമലബാർ ആരാധനക്രമത്തിലെ ഏകീകരണത്തെ സംബന്ധിച്ചുള്ള മാർപാപ്പയുടെ കത്തിലെ നിർദ്ദേശത്തിനെതിരെ സീറോമലബാർ സഭയിലെ ചില പുരോഹിതന്മാരും അൽമായരും അതൃപ്തി പ്രകടിപ്പിച്ച സാഹചര്യത്തിൽ മാർപാപ്പയുടെ തീരുമാനത്തെ എല്ലാവരും അനുസരിക്കണമെന്ന് സ്വന്തം നിലപാട് അറിയിച്ചുകൊണ്ടുള്ള വൈദികന്റെ ഓഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാകുന്നു.എറണാകുളം അങ്കമാലി രൂപത വൈദികനായ ഫാദർ തരിയൻ ഞാളിയത്തിന്റെ ഓഡിയോ സന്ദേശമാണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്.
https://youtu.be/bsybcjJlc7U
എറണാകുളം-അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പരിശുദ്ധ പിതാവ് നൽകിയ പരിഹാരവും നിർദേശങ്ങളും എത്രയും പെട്ടെന്ന് സഭാ സിനഡ് നടപ്പാക്കണമെന്നും അതിനു കടകവിരുദ്ധമായി നിൽക്കുകയും,സഭയുടെ ഐക്യം തകർക്കാൻ ശ്രമിക്കുകയും ചെയ്യുന്ന സഭാവിരുദ്ധരെ ഒറ്റപ്പെടുത്തണമെന്നും, സമുദായത്തോട് കൂറില്ലാത്തവരും സഭാ വിരുദ്ധരുടെയും വലയിൽ അൽമായരും, വൈദീകരും കുടുങ്ങിപ്പോകരുതെന്നും വൈദികൻ മുന്നറിയിപ്പു നൽകുന്നു.അനുസരണമാണ് ഏറ്റവും വലിയ കാര്യമെന്നും പരിശുദ്ധ പിതാവിന്റെ തീരുമാനത്തെ അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്നും ഫാദർ തരിയൻ ഞാളിയത്ത് പറയുന്നു
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group