തോമാശ്ലീഹാ യോടുള്ള വണക്കം അഞ്ചാം ദിവസം

“ നിനക്ക് എന്റെ കൃപമതി, നീ ഇന്ത്യയിലേക്കു പോവുക

ഈശോയുടെ സ്വർഗാരോഹണത്തിനു ശേഷം അപ്പസ്തോലർ എല്ലാവരും ജറുസലെമിൽ ഒന്നിച്ചുകൂടി. ഗുരുവിന്റെ കൽപനപ്രകാരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കു സുവിശേഷ പ്രഘോഷണാർത്ഥം പോകുവാൻ അവർ തീരുമാനിച്ചു. ആരൊക്കെ എവിടെയൊക്കെ പോകണം എന്നറിയുവാൻ അവർ നറുക്കിട്ടു. അതനുസരിച്ച് ഇന്ത്യയിലേക്കുള്ള നറുക്കുവീണത് തോമാശ്ലീഹായ്ക്കാണ്. ശ്ലീഹാ വിമുഖത കാണിച്ചു. “ഞാൻ ബലഹീനനാണ്. എനിക്കു ശക്തിയില്ല എന്നു പറഞ്ഞു ശ്ലീഹാ ഒഴിഞ്ഞുമാറാൻ പരിശ്രമിച്ചുകൊണ്ടിരുന്നു. ഇന്ത്യയെക്കുറി ച്ചുള്ള കേട്ടറിവുകൾ അദ്ദേഹത്തെ പരിഭ്രമിപ്പിച്ചിരുന്നു. ആ രാത്രിയിൽ ഒരു ദർശനത്തിൽ ഈശോ ശ്ലീഹായ്ക്ക് പ്രത്യക്ഷപ്പെട്ടു. “തോമാ, നീ ഭയം വെടിയുക. എന്റെ കൃപ നിന്നോടൊപ്പമുണ്ട്” എന്ന് അവിടുന്ന് പറഞ്ഞു. എന്നാലും ശ്ലീഹാ വഴങ്ങാൻ തയ്യാറായില്ല. “ഗുരോ, നീ എന്നെ വേറെ എവിടെ വേണമെങ്കിലും അയച്ചുകൊള്ളുക. ഇന്ത്യയി ലേക്കു മാത്രം വേണ്ട. ആ സമയത്ത് നിന്നുള്ള ഒരു രാജാവിന്റെ ദൂതൻ ഒരു നല്ല തച്ചനെ അന്വേഷിച്ച് ഇന്ത്യയിൽ വന്നിട്ടുണ്ടായിരുന്നു. ഈശോ തോമായെ അയാൾക്കു വിറ്റു, മുപ്പതു നാണയങ്ങൾ പകരമായി വാങ്ങിക്കൊണ്ട്. അങ്ങനെ ശ്ലീഹാ ഇന്ത്യയിലേക്ക് അയയ്ക്കപ്പെട്ടു.

വിചിന്തനം

ഒരു ക്രൈസ്തവൻ, പ്രത്യേകിച്ചും ക്രൈസ്തവ മിഷനറി, എന്നും ആശ്രയം വയ്ക്കേണ്ടത് നാഥനായ ഈശോയിലാണ്. തോമാശ്ലീഹാ ഇന്ത്യയിലേക്കു യാത്ര പോകണം
എന്നത് ഈശോയുടെ ആഗ്രഹവും കൽപനയുമായിരുന്നു. ശ്ലീഹാ ആ ദൗത്യം ഏറ്റെടുക്കുവാൻ വിമുഖത പ്രകടിപ്പിച്ചു. കാരണം, ഇന്ത്യയെന്ന ചിന്ത തന്നെ അവനിൽ ഭയം ജനി പ്പിച്ചു. മറ്റ് ശിഷ്യന്മാർക്കെല്ലാം താരതമ്യേന സമീപപ്രദേശങ്ങൾ ലഭിച്ചപ്പോൾ തനിക്കു മാത്രം വളരെ വിദൂരമായ സ്ഥലം. അവർക്കൊക്കെ സ്വജാതീയരായ യഹൂദരുടെ ഇടയിൽ പ്രവർത്തിക്കുവാൻ അവസരം ലഭിച്ചപ്പോൾ തനി മാത്രം പല പ്രബല മതങ്ങൾ നിലനിൽക്കുന്ന ഇന്ത്യ യിലേക്കു വിളി ലഭിച്ചു. ഭാവി അനിശ്ചിതം, യാത്ര ദുർഘടം, ദൂരം ഭയാനകം. അവിടെ എത്തിപ്പെട്ടാലോ? എന്തു സംഭവി ക്കുമെന്ന് ഒരു രൂപവുമില്ല. തോമസ് ഉത്ക്കണ്ഠാകുലനായി.

കർത്താവിന്റെ മിഷനറി തന്റെ മിഷനെ ഭയപ്പെടരുത്. അവൻ ആശയം വെക്കേണ്ടത് തന്നിൽ തന്നെയല്ല മറിച്ച് തന്നെ അയച്ചവനിലാണ്. ദൗത്യം ഏല്പിക്കുമ്പോൾ ദൂതനെ സംരക്ഷിക്കുവാനും അവിടുത്തേയ്ക്കറിയാം. “ഇതാ, ലോകാവസാനത്തോളം ഞാൻ നിങ്ങളോടുകൂടി ഉണ്ടായിരിക്കും” എന്ന വാഗ്ദാനമാണ് അവിടുന്ന് ശിഷ്യർക്ക് നൽകിയത്. ആ വാഗ്ദാനത്തിൽ അടിയുറച്ചു വിശ്വസി ക്കുവാനുള്ള കടമ ഓരോ ക്രൈസ്തവനുമുണ്ട്. ദൈവ ഹിതത്തോട് മുഖം തിരിക്കുവാൻ നമുക്കൊരിക്കലും ഇടയാകാതിരിക്കട്ടെ. ഈശോ തോമാശ്ലീഹായോടു പറഞ്ഞ വാക്കുകൾ നമുക്ക് എന്നും ആത്മധൈര്യം നൽകണം. “നിനക്ക് എന്റെ കൃപ മാത്രം മതി.” ദൈവം നമ്മെ ഒരു കാര്യത്തിനായി നിയോഗിക്കുവാൻ തീരുമാനിച്ചാൽ അതു മാറ്റമില്ലാത്തതാണ്. അതിനെ സ്വീകരിക്കുവാൻ നാം തയ്യാറാവുകയാണ് വേണ്ടത്. ദൈവഹിതത്തിന് എപ്പോഴും കീഴ് വഴങ്ങി ജീവിക്കുവാനുള്ള കൃപയ്ക്കായി നമുക്കു പ്രാർത്ഥിക്കാം.

പ്രാർത്ഥന

പ്രത്യേകം വിളിച്ച്, ധൈര്യപ്പെടുത്തി, ധാരാളം കൃപ നൽകി സുവിശേഷപ്രഘോഷണത്തിനായ് തോമ്മാശ്ലീഹായെ ഭാരതത്തിലേക്കയച്ച കർത്താവേ, ഞങ്ങളുടെ പിതാവായ തോമ്മാശ്ലീഹായെപ്പോലെ ഈ ഭാരതത്തിൽ, ഞങ്ങൾ വ്യാപരിക്കുന്ന രംഗങ്ങളിൽ സുവിശേഷത്തിനു സാക്ഷികളാകുവാൻ ഞങ്ങളെ ഓരോരുത്തരെയും അനുഗ്രഹിക്കണമേ. തോമാശ്ലീഹായെപ്പോലെ നാടും വീടും ഉപേക്ഷിച്ച് മിഷൻ രംഗങ്ങളിൽ ജോലി ചെയ്യുവാൻ സന്നദ്ധരായ മിഷനറിമാരെ ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും തിരഞ്ഞെടുത്ത് ഞങ്ങളുടെ കുടുംബങ്ങളെ ആശീർവദിക്കണമേ.

സുകൃതജപം

“നിങ്ങൾ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിൻ” (മർക്കോ 16:15).

സൽക്രിയ

പ്രേഷിത ദൈവവിളി സ്വീകരിക്കുവാൻ സന്ദേഹി
ക്കുന്നവർക്കുവേണ്ടി പ്രാർത്ഥിക്കുക.

ഗാനം

മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ

ഭാരതഭൂവിൽ വന്ന് നാഥനെ പ്രഘോഷിക്കാൻ ഭയത്താൽ വിമുഖത ആദ്യം നീ കാട്ടീതില്ലേ

(മാർത്തോമാ…)

നാഥന്റെ വാക്കുകൾ നീ പൂർണ്ണമായ് ഏറ്റുവാങ്ങി എൻ കൃപ നിന്നോടൊപ്പം അതു മതി എന്നും തന്നെ

(മാർത്തോമാ…)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group