കർത്താവിന്റെ പ്രേഷിതൻ കർമ്മനിരതനാണ്
ജെറുസലെത്ത് തിരികെയെത്തിയ തോമാശ്ലീഹാ മാതാവിന്റെ സ്വർഗ്ഗാരോപണത്തിനു സാക്ഷിയായി. ജെറുസലെം സൂനഹദോസിൽ സംബന്ധിച്ചു. അതിനുശേഷം തന്റെ രണ്ടാം ഭാരതയാത്രക്കായി പുറപ്പെട്ടു. ഇത്തവണ കേരളതീരങ്ങളായിരുന്നു ലക്ഷ്യം. കേരളത്തിലേക്കു യാത്രയായ ഒരു കപ്പലിൽ അദ്ദേഹം കയറി. ഏതാനും മാസങ്ങൾക്കു ശേഷം കപ്പൽ സൊക്കോത ദ്വീപിൽ എത്തിച്ചേർന്നു. മറ്റു യാത്രക്കാരോടൊപ്പം ശ്ലീഹായും അവിടെ ഇറങ്ങി. അവിടെ തങ്ങിയ കാലം സുവിശേഷ പ്രഘോഷണത്തി നായി വിനിയോഗിക്കുകയും ചെയ്തു.
വിചിന്തനം
ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷം അറിയിക്കുവാനുള്ള ആഹ്വാനമാണു ഈശോ ശിഷ്യന്മാർ ക്കു നല്കിയത്. അന്നറിയപ്പെട്ടിരുന്ന ലോകത്തിന്റെ അതിർത്തികൾ വരെ സുവിശേഷം അറിയിക്കുവാനുള്ള ദൗത്യവുമായാണു തോമാശ്ലീഹ ഇന്ത്യയിൽ വന്നത്. എന്നാൽ അപ്രതീക്ഷിതമായുണ്ടായ രാഷ്ട്രീയ കാരണങ്ങളാൽ അദ്ദേഹത്തിനു ഇന്ത്യ വിട്ടുപോകേണ്ടിവന്നു. തല്ക്കാലം ഇന്ത്യയോടു വിടപറയേണ്ടി വന്നുവെങ്കിലും തന്റെ ദൗത്യത്തിൽനിന്നും പിന്മാറുവാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ജെറുസലേം നഗരത്തിൽ വിശ്രമിക്കുവാനും അദ്ദേഹം കൂട്ടാക്കിയില്ല. വലിയ കാര്യങ്ങൾ ചെയ്തു കഴിഞ്ഞു, ഇനി വിശ്രമിക്കാം എന്നു കരുതാമായിരുന്നു. എന്നാൽ അടുത്ത ഭാരതയാത്രക്കായി ഇറങ്ങി പുറപ്പെടുക യായിരുന്നു അദ്ദേഹം. ഇത്തവണ ലക്ഷ്യം ദക്ഷിണേന്ത്യ ആയിരുന്നു. ഈ യാത്രാമദ്ധ്യേയാണു അദ്ദേഹം സൊക്കോ ത്രയിൽ ഇറങ്ങുന്നതും സുവിശേഷം പ്രസംഗിക്കുന്നതും.
ഇന്നത്തെ ദക്ഷിണ യമനാണു അന്ന് സൊക്കോത എന്നറിയപ്പെട്ടിരുന്ന ദ്വീപ്. അക്കാലത്ത് ഇന്ത്യയിലേക്കു വന്നിരുന്ന കപ്പലുകൾ എല്ലാം തന്നെ ഈ ദ്വീപിൽ വിശ്രമി ച്ചതിനു ശേഷമാണു യാത്ര തുടർന്നിരുന്നത്. ദ്വീപിൽ നങ്കൂരമിട്ടു കിടക്കുന്ന സമയം യാത്രക്കാർക്ക് ദ്വീപു സന്ദർ ശിക്കുവാനുള്ള അവസരം ലഭിച്ചിരുന്നു. കച്ചവടക്കാർ കൂടുതൽ കാലം അവിടെ തങ്ങി ഇന്ത്യയിലേക്കുള്ള അടുത്ത കപ്പലിൽ യാത്ര തുടരുന്ന പതിവും ഉണ്ടായിരുന്നു.
ഇപ്രകാരം തോമാശ്ലീഹായും സൊക്കോത്രയിൽ കുറച്ചു കാലം തങ്ങി അവിടെ സുവിശേഷം അറിയിച്ചു. സൊക്കോത ദ്വീപ് അക്കാലത്ത് വാണിജ്യപരമായി വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സ്ഥലം ആയിരുന്നു. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നുമുള്ള ആളുകൾ അവിടെ വസിച്ചിരുന്നു. അവരോടാണു തോമാശ്ലീഹ സുവിശേഷം പ്രസംഗിച്ചത്. സൊക്കോത്രയിൽ വളരെ പുരാതനമായ ഒരു ക്രൈസ്തവ സമൂഹം നിലനിന്നിരുന്നു എന്നതിനു ധാരാളം തെളിവുകൾ ലഭ്യമാണ്. പതിനാറാം നൂറ്റാണ്ടിൽ ഫ്രാൻസീസ് സേവ്യർ അവിടെ എത്തുമ്പോളും തോമാശ്ലീഹായുടെ നാമം പേറുന്ന ഒരു ക്രൈസ്തവ സമൂഹം അവിടെ ഉണ്ടായിരുന്നു.
ദൈവം നമ്മെ ഭരമേല്പിക്കുന്ന ദൗത്യം അതിന്റെ പൂർണതയിൽ എത്തിക്കുവാനുള്ള കടമ നമുക്കുണ്ട്. ഈശോയ്ക്കു സാക്ഷ്യം വഹിക്കുവാൻ ലഭിക്കുന്ന ഒരവസ രവും നാം പാഴാക്കി കളയരുത്. എപ്പോഴും എവിടെയും അതിനുള്ള അവസരങ്ങൾ ധാരാളമായി ലഭിക്കും. ചില പ്പോൾ ചില അവസരങ്ങൾ നാം അറിയാതെ തന്നെ ലഭിച്ചു വെന്നു വരാം. അത്തരം അവസരങ്ങൾ ദൈവം തരുന്നതാ ണെന്നുള്ള ബോദ്ധ്യത്തിൽ അവ ഏറ്റെടുക്കുവാനും നമ്മളാൽ കഴിയുന്ന രീതിയിൽ ദൈവത്തിനു സാക്ഷ്യം വഹിക്കുവാനും നമുക്കു സാധിക്കട്ടെ.
പ്രാർത്ഥന
കർത്താവേ, “ജലത്താലും പരിശുദ്ധാത്മാവിനാലും വീണ്ടും ജനിക്കാത്തവന് ദൈവരാജ്യത്തിൽ പ്രവേശിക്കാൻ സാധിക്കുകയില്ല” (യോഹ 3:5) എന്ന അങ്ങയുടെ വചന ത്താൽ പ്രേരിതനായി വിശ്രമമില്ലാതെ യാത്രചെയ്ത മനുഷ്യരെ ജ്ഞാനസ്നാനത്താൽ സ്വർഗ്ഗരാജ്യത്തിനവകാ ശികളാക്കിത്തീർത്ത മാർത്തോമാശ്ലീഹായെപ്പോലെ സുവി ശേഷവേല ചെയ്യുവാൻ സഭാതനയരെ ഒരുക്കണമേ. ആമ്മേൻ
സുകൃതജപം
ഈശോയേ, നിരന്തരം നിനക്കു സാക്ഷ്യം വഹിക്കു വാൻ ഞങ്ങളെ അനുഗ്രഹിക്കണമേ.
സൽക്രിയ
മാമ്മോദീസാ സ്വീകരിക്കുവാൻ ദാഹിക്കുന്ന വ്യക്തി കൾക്കായി ഒരു കൊന്ത ചൊല്ലി പ്രാർത്ഥിക്കുക.
ഗാനം
മാർത്തോമാ മക്കൾ ഞങ്ങൾ ആദരാൽ വണങ്ങുന്നു താതാ നിൻ തൃപ്പാദങ്ങൾ മക്കൾക്കായ് പ്രാർത്ഥിക്കണേ
പ്രേഷിത ജീവിതത്തിൽ വിശ്രമം തെല്ലുമില്ല ദൈവിക പദ്ധതി നീ പൂർണ്ണമായ് ചെയ്തീടണം
ദൈവമേ സാക്ഷ്യമേകാൻ
നല്കുന്നോരവസരം
പൂർണ്ണമായ് കണ്ടീടുവാൻ
നൽകണേ ജ്ഞാനായുധം
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group