കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യണo…

മലയോരജനതയുടെ നിലനില്‍പ്പിനായി അന്‍പതിലേറെ വര്‍ഷങ്ങള്‍ പഴക്കമുള്ള കാലഹരണപ്പെട്ട ഭൂനിയമങ്ങള്‍ കാലത്തിനനുസരിച്ച് ഭേദഗതി ചെയ്യണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.

നിയമഭേദഗതി വരുത്താതെ മലയോരജനതക്ക് നിലനില്‍പ്പില്ലെന്നും രാഷ്ട്രീയ ഭരണനേതൃത്വങ്ങള്‍ ഇക്കാര്യത്തില്‍ അടവുനയം മാറ്റി ആത്മാര്‍ത്ഥ സമീപനം സ്വീകരിക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാടിന്റെ വികസനത്തിന്റെ ഭാഗമാണ്. നഗരങ്ങളില്‍ വയല്‍ നികത്തി സൗധങ്ങൾ പണിതിരിക്കുന്ന പരിസ്ഥിതി മൗലിക വാദികളാണ് മലയോരങ്ങളിലെ ജനജീവിതത്തെയും വികസനത്തെയും വെല്ലുവിളിക്കുന്നതെന്നും കോടതി വ്യവഹാരങ്ങളിലൂടെ നിരന്തരം പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വന്‍കിട ടൂറിസ്റ്റ് പദ്ധതികളും ക്വാറികളും കര്‍ഷകരുടേതോ മലയോരജനതയുടേതോ അല്ല. ഇവയ്ക്ക് അനുമതി നല്‍കിയിരിക്കുന്നത് സര്‍ക്കാരും ഉദ്യോഗസ്ഥരുമാണ്. ഇതിന്റെ പേരില്‍ പിറന്നുവീണ മണ്ണില്‍ ജീവിതം കെട്ടിപ്പടുക്കാന്‍ പണിയെടുക്കുന്ന ഒരു ജനതയെ ക്രൂശിക്കാന്‍ അനുവദിക്കില്ല.

1964 ലെ ഭൂപതിവ്ചട്ടം നാലാം റൂളും 1993 ലെ പ്രത്യേക ചട്ടം റൂള്‍ മൂന്നും മുന്‍ കാലപ്രാബല്യത്തോടെ അടിയന്തരമായി ഭേദഗതിചെയ്യണമെന്നും ജനവാസമേഖലയിലേക്കും കൃഷിയിടങ്ങളിലേക്കും വന്യമൃഗങ്ങള്‍ കടക്കാതെ അതിര്‍ത്തി നിശ്ചയിച്ച് സംരക്ഷണമൊരുക്കേണ്ടത് വനംവകുപ്പാണെന്നും,പട്ടയഭൂമിയിലെ മരംമുറിക്കലുമായി ബന്ധപ്പെട്ട് ഒക്‌ടോബര്‍ 20 ന് ഇറക്കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തതയുണ്ടാകണമെന്നും വി.സി സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.

പ്രകൃതിക്ഷോഭത്തെയും പ്രളയത്തെയും അതിജീവിച്ച് ജീവിത പോരാട്ടം നടത്തുന്ന ജനസമൂഹത്തെ സ്വന്തം മണ്ണില്‍ ജീവിക്കാന്‍ അനുവദിക്കുന്ന തരത്തില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ഭൂനിയമങ്ങളില്‍ പൊളിച്ചെഴുത്ത് നടത്തണമെന്നും വി.സി .സെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു .


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group