ദുരന്തത്തിന് പിന്നാലെ വെബ്‌സൈറ്റും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളും ഒഴിവാക്കി ഓഷ്യന്‍ഗേറ്റ്

ലോകത്തെ നടുക്കിയ ദുരന്തത്തിന് പിന്നാലെ ടൈറ്റന്‍ അന്തര്‍വാഹിനിയുടെ ഉടമകളായ ഓഷ്യന്‍ഗേറ്റ് അവരുടെ വെബ്‌സൈറ്റും സോഷ്യല്‍മീഡിയ ഹാന്‍ഡില്‍സും ഡിലീറ്റ് ചെയ്തു.

പര്യവേഷണവും വാണിജ്യ സേവനവും നിര്‍ത്തിവച്ചതായി ഓഷ്യന്‍ഗേറ്റിന്റെ വെബ്‌സൈറ്റിലും പര്യവേഷണ പേജിലും സൂചിപ്പിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഇന്റര്‍നെറ്റില്‍ നിന്നും ഓഷ്യന്‍ഗേറ്റിന്റെ സോഷ്യല്‍മീഡിയ ഹാന്‍ഡിലുകളും അപ്രത്യക്ഷമായിരിക്കുന്നത്. പര്യവേക്ഷണ ദൗത്യങ്ങള്‍ നിര്‍ത്തിവെയ്ക്കുന്നതായി ഓഷ്യന്‍ഗേറ്റ് ജൂലൈ ഏഴിന് പ്രഖ്യാപിച്ചിരുന്നു.

ദുരന്തത്തില്‍ മരണപ്പെട്ട ഓഷ്യന്‍ഗേറ്റ് സിഇഒ സ്‌റ്റോക്റ്റണ്‍ റഷിന് ടൈറ്റന്‍ സുരക്ഷിതമല്ലെന്ന് കാണിച്ച്‌ വിദഗ്ധര്‍ ഇമെയിലുകളും സന്ദേശങ്ങളും അയച്ചിരുന്ന വിവരം നേരത്തെ പുറത്ത് വന്നിരുന്നു. ഈ മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്ന വിമര്‍ശനം ശക്തമായതോടെ ഓഷ്യന്‍കമ്പനി പ്രതിരോധത്തില്‍ ആയിരുന്നു.

ഓഷ്യന്‍ ഗേറ്റ് കമ്പനി നിര്‍മ്മിച്ച ടൈറ്റന്‍ പേടകം തകര്‍ന്ന് കമ്പനി സ്ഥാപകനടക്കം 5 പേരാണ് കൊല്ലപ്പെട്ടത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group