October 16 – വിശുദ്ധ ഹെഡ്വിഗ്


ദക്ഷിണ യൂറോപ്യൻ രാജ്യമായ ക്രോയേഷ്യയിൽ 1174ൽ ഒരു പ്രഭുവിൻറെ മകളായാണ് വിശുദ്ധ ഹെഡ് വിഗ് ജനിച്ചത്. സിലേസിയയിലെ പ്രഭുവായിട്ടുള്ള ഹെൻറി ആയിരുന്നു ഭർത്താവ്.ഇവർക്ക് ഏഴു മക്കളുണ്ടായിരുന്നു.തനിക്ക് സ്ത്രീധനമായി ലഭിച്ച സമ്പത്ത് ഉപയോഗിച്ച് ഒരു സിസ്റ്ററിയൻ മഠം പണിയുണനതിന്‌ ഹെഡ്വിഗ് തന്റെ ഭർത്താവിനെ നിരന്തരം പ്രേരിപ്പിച്ചിരുന്നു. അതിന്റെ  ഫലമായി ട്രൈ ബിറ്റ്സ്  എന്ന സ്ഥലത്ത്  അവരുടെ മകളായ ജെർട്രൂഡ് മഠം സ്ഥാപിക്കുകയും മഠാധിപതിയാവുകയും ചെയ്തു.രോഗികളോടും പാവപ്പെട്ടവരോടും കരുണകാണിച്ച ഹെഡ് വിഗ്ഗ്, അവർക്ക് മതബോധനവും വിദ്യാഭ്യാസവും പകർന്ന് നൽകി.ഭർത്താവ് ഹെൻറിയുടെ മരണശേഷം ലൗകിക ജീവിതവും ഭൗതിക  സുഖവും ഉപേക്ഷിച്ച വിശുദ്ധ ഹെഡ് വിഗ്ഗ്, തന്റെ ട്രൈബിറ്റ്‌സ് ആശ്രമത്തിൽ ശിഷ്ടകാലംകഴിഞ്ഞു.
ദൈവഭക്തിയും അനുകമ്പയും നിറഞ്ഞ ജീവിതത്തിന് ഉടമയായ ഈ വിശുദ്ധ, 1243 ഒക്ടോബർ 15ന് മരണമടഞ്ഞു. വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട ഹെഡ്വിഗ്ഗ്, ‘പോളണ്ടിന്റെ പാലക വിശുദ്ധ ‘ എന്നറിയപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍                                                                        Follow this link to join our WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group