ഒക്ടോബർ 2 – ഞായറാഴ്ച കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും- കെ.സി.ബി.സി

കൊച്ചി: ഒക്ടോബർ രണ്ടിന് കത്തോലിക്ക രൂപതകളിൽ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകൾ നടത്തപ്പെടുന്നതിനാലും ഞായറാഴ്ച്ച വിശ്വാസപരമായ ആചരാനുഷ്ഠാനങ്ങളിൽ കത്തോലിക്കരായ കുട്ടികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും പങ്കെടുക്കേണ്ടതുള്ളതിനാലും പ്രസ്തുത ദിനം സാധാരണ പോലെതന്നെ ആചരിച്ച് വിശ്വാസപരമായ കാര്യങ്ങൾക്കു വേണ്ടി മാത്രം നീക്കി വെയ്ക്കേണ്ടതാണ്. ഇനി മുതൽ ഞായറാഴ്ച്ച പ്രവൃത്തി ദിനമാക്കാനുള്ള സർക്കാർ നിർദ്ദേശങ്ങൾ കത്തോലിക്കാ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പാലിക്കേണ്ടതില്ല. എന്നാൽ ഒക്ടോബർ 2 ഞായറാഴ്ച്ച ഗാന്ധിജയന്തി ദിനത്തിൽ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കാളും വിദ്യാലയങ്ങളിൽ വന്ന് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിക്കണമെന്ന സർക്കാർ നിർദ്ദേശം മറ്റൊരു ദിവസം സമുചിതമായി ആദരിച്ച് സർക്കാരിന്റെ നിർദ്ദേശത്തോട് സഹകരിക്കേണ്ടതുമാണെന്ന് ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി, ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഔദ്യാഗിക വക്താവ്, കെസിബിസി ഡയറക്ടർ,പി.ഓ.സി. അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group