October 23 – വിശുദ്ധ ജോൺ കാപ്പിസ്ട്രാനൊ

ഫ്രാൻസിസ്‌ക്കൻ സഭാ നവോഥാന സമൂഹത്തിന് രൂപംകൊടുത്ത വിശുദ്ധ ജോൺ കാപ്പിസ്ട്രാനൊ 386 ൽ ഇറ്റലിയിലെ അബ്രോസി എന്ന പ്രാവശ്യയിലാണ് ജനിച്ചത്. ഒരു ജർമ്മൻ പ്രഭുവായിരുന്ന അദ്ദേഹത്തിന്റെ പിതാവ് വിശുദ്ധന്റെ ബാല്യത്തിൽത്തന്നെ മരണപ്പെട്ടു. പിന്നീട് വിശുദ്ധ ജോൺ ഒരു നിയമജ്ഞൻ ആകുകയും ബെര്ഗ്ഗിയയിലെ ഗവർണ്ണർ സ്ഥാനം നേടുകയും ചെയ്തു. 1416 യിൽ പെറൂജിയായും മാലാടെസ്റ്റയും തമ്മിൽ യുദ്ധം തുടങ്ങിയ സാഹചര്യത്തിൽ വി.ജോൺ സമാധാന സ്ഥാപനത്തിനുള്ള മധ്യസ്ഥ ശ്രമങ്ങൾ തുടങ്ങി. എന്നാൽ അദ്ദേഹത്തിന്റെ എതിരാളികൾ വിശുദ്ധനെ ഒരു  യുദ്ധകുറ്റവാളിയായി തടവിലാക്കി. തന്റെ ജീവിത പങ്കാളിയുടെ മരണത്തോടെ ഫ്രിയാർ മൈനർ സഭയിൽ ചേരുകയും അനുതാപപൂർണ്ണമായ ജീവിവിതം നയിക്കുകയും ചെയ്തു.

ലോകത്ത് ആത്മാക്കളുടെ രക്ഷക്കായി അദ്ധ്വാനിക്കുവാൻ ആൾക്കാരുടെ കുറവ് അനുഭവപ്പെട്ടിരുന്ന ആ കാലത്ത് അദ്ദേഹം വിശുദ്ധ ബെർണാർഡിന്റെ ശിഷ്യനാവുകയും 1420  യിൽ തന്റെ തന്നെ സുവിശേഷ വേലകൾ ആരംഭിക്കുകയും ചെയ്തു. വളരെ അധികം ആളുകൾ കറുത്ത മഹാമാരി എന്ന രോഗത്താൽ മരണപ്പെടുകയും, സഭയിൽ അഭിപ്രായ ഭിന്നതകൾ ഉടലെടുക്കുകയും ആളുകൾ സ്വയം മാർപാപ്പ ആയി അവകാശപ്പെടുകയും ചെയ്യ്തിരുന്ന സാഹചര്യത്തിൽ ഒരു വൈദികൻ എന്ന നിലയിൽ പതിനായിരകണക്കിന് ആളുകളിലേക്ക് ദൈവ വചനം പകർന്നു കൊടുക്കുവാൻ അദ്ദേഹം പരിശ്രമിച്ചു. അനേകം രോഗികളെ കുരിശടയാളം വഴി സുഖപ്പെടുത്തിയതായി പറയപ്പെടുന്നു. കോൺസ്റ്റാന്റിനോപ്പിളിൻറെ പതനത്തിനു ശേഷം അദ്ദേഹം തുർക്കിയ മുസ്ലീമുകൾക്കെതിരായി കുരിശു യുദ്ധത്തിന് വേണ്ടി വാദിച്ചു. 70-മത്തെ വയസ്സിൽ  കാല്ലിസ്റ്റസ് രണ്ടാമൻ മാർപാപ്പ വിശുദ്ധ ജോണിനെ കുരിശുയുദ്ധത്തിന്റെ ചുമതല ഏൽപ്പിച്ചതിനെ തുടർന്ന് 70,000-ഓളം വരുന്ന ക്രിസ്ത്യൻ പടയാളികളെയും നയിച്ചുകൊണ്ട് യുദ്ധത്തിനായി ഇറങ്ങി തിരിച്ചു. 1456-ലെ  ബെൽഗ്രേഡിൽ വച്ച് നടന്ന മഹാ യുദ്ധത്തിൽ അദ്ദേഹം വിജയിച്ചുവെങ്കിലും കുറച്ചു നാളുകൾക്കു ശേഷം യുദ്ധ ഭൂമിയിൽ വെച്ച് മരണപ്പെട്ടു. മുസ്ലീങ്ങളുടെ ആധിപത്യത്തിൽ നിന്നും യൂറോപ്പിനെ രക്ഷിക്കുവാൻ അദ്ദേഹത്തിന്റെ സൈന്യത്തിന് കഴിഞ്ഞു.

” വി. ജോൺ കത്തോലിക്ക സഭയുടെ സത്യങ്ങളെ അവരുടെ പൂർണ്ണതയിലും ഊർജസ്വലതയിലും  അവതരിപ്പിക്കാൻ എല്ലാ പ്രസംഗകരെയും ധൈര്യപ്പെടുത്താനും, അപ്പോസ്തോലിക പ്രവർത്തനത്തിന്റെയും കുറ്റമറ്റ ജീവിതത്തിലൂടേ  ആ പ്രസംഗത്തെ വിശദീകരിക്കാനും ഞങ്ങൾ അങ്ങയുടെ മാധ്യസ്ഥ്യം തേടുന്നു.” 


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group