ഒക്ടോബർ 7 മാല രാജിയുടെ ഓർമ്മത്തിരുന്നാൾ ആയാണ് കൊണ്ടാടുന്നത്. വിശുദ്ധ ഡൊമിനിക് ആണ് ആദ്യമായി ജപമാല ശക്തിയെപ്പറ്റി പ്രസംഗിച്ചത് സാധാരണക്കാരായ ജനങ്ങളെ നിർദ്ദാക്ഷിണ്യം വധിച്ചിരുന്നു. ആൽജീബിയൻസിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടിയാണ് അദ്ദേഹം ജപമാലയുടെ ശക്തി ഉപയോഗിച്ചത്. പ്രസംഗങ്ങളെക്കാൾ ഭേദം ജപമാല ആണെന്ന് അദ്ദേഹം വിശ്വസിച്ചു. അതിൻ പ്രകാരം അദ്ദേഹം ജപമാലയുടെ ശക്തി ഉപയോഗിക്കുകയും അതിലൂടെ ആൽജീബിയൻസിനെ പരാജയപ്പെടുത്തുകയും ചെയ്തു.
1571 ഒക്ടോബറിൽ ലെപ്പാൻഡോ കടലിടുക്കിൽ ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുകയും ഉണ്ടായി. ഓസ്ട്രിയ – തുർക്കിയും തമ്മിലുള്ള ഏറ്റുമുട്ടൽ ഉണ്ടാവുകയും തദവസരത്തിൽ വിശുദ്ധ പിയൂസ് അഞ്ചാമനും ഭക്തന്മാരും ജപമാല ചൊല്ലുകയും ജപമാല ശക്തിയിൽ തുർക്കിയെ തോൽപ്പിച്ച് ക്രിസ്ത്യൻ സൈന്യം വിജയം വരിക്കുകയും ചെയ്തു. ഈ വിജയത്തിന് വാർഷികം ആയാണ് വിജയ മാതാവിൻറെ തിരുനാളായി അനുസ്മരിക്കപ്പെടുന്നത്. പിന്നീട് പതിമൂന്നാം ഗ്രിഗോറിയസ് മാർപാപ്പ ഈ തിരുനാളിന് ജപമാല തിരുനാൾ എന്ന വിശേഷണം നൽകുകയും ചെയ്തു. 1716 വീണ്ടും ഒരു യുദ്ധം ഉണ്ടാവുകയും തുർക്കികളെ പരാജയപ്പെടുത്തുകയും ചെയ്തു. അതിനുശേഷം പതിമൂന്നാം ലിയോൺ മാർപാപ്പ ഒക്ടോബർ മാസം ജപമാല മാസം ആയി പ്രഖ്യാപിച്ചു. വിശുദ്ധ മോണ്ട്ഫോർട്ട് ജപമാലയെക്കുറിച്ച് ഇങ്ങനെ പ്രസ്താവിക്കുകയുണ്ടായി “ദിനംപ്രതി ജപമാല ചൊല്ലുന്നവർ ഒരിക്കലും വഴി തെറ്റി പോവുകയില്ല ഈ പ്രസ്താവന എന്റെ രക്തം കൊണ്ട് തന്നെ എഴുതി ഒപ്പിടാൻ എനിക്ക് സന്തോഷമേയുള്ളൂ”.