മിഷ്ണറീസ് ഓഫ് ചാരിറ്റിക്ക്‌ ഒഡീഷ മുഖ്യമന്ത്രി 79 ലക്ഷം രൂപ നൽകി.

മിഷ്ണറീസ് ഓഫ് ചാരിറ്റി സന്യാസ സമൂഹത്തിന് 79 ലക്ഷം രൂപ അനുവദിച്ച് നൽകിയാതായി ഒഡീഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ ഓഫീസ് അറിയിച്ചതായി വാര്‍ത്ത ഏജന്‍സിയായ എ‌എന്‍‌ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

സംസ്ഥാനത്തെ എട്ട് ജില്ലകളിലെ 13 മിഷ്ണറീസ് ഓഫ് ചാരിറ്റി സ്ഥാപനങ്ങൾക്കാണ് സഹായമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്. അനാഥരും രോഗികളുമായ തൊള്ളായിരത്തിലധികം പേര്‍ക്ക് സഹായത്തിന്റെ പ്രയോജനം ലഭിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഒഡീഷ സംസ്ഥാനത്ത് മിഷ്ണറീസ് ഓഫ് ചാരിറ്റി നടത്തുന്ന ഭവനങ്ങൾക്കും അനാഥാലയങ്ങൾക്കും ഒരു ബുദ്ധിമുട്ടും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നും ആവശ്യമെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള പണം സഹായിക്കാൻ ഉപയോഗിക്കാമെന്നും മുഖ്യമന്ത്രി നവീൻ പട്‌നായിക് ഡിസംബര്‍ 30നു അറിയിച്ചിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group