വൈദികനെ ആക്രമിച്ചും ദൈവാലയത്തെ അവഹേളിച്ചും സൈനികരുടെ അതിക്രമം…

സെൻട്രൽ ആഫ്രിക്കൻ രാജ്യമായ ചാഡിലെ ഇടവക ദൈവാലയത്തിനും വൈദികനും നേരെ സൈനികരുടെ അതിക്രമം .സെന്റ് ഇസിദോർ ബക ഇടവക ദൈവാലയത്തിനു നേരെയാണ് മൂന്ന് സൈനികർ അവഹേളനപരമായ രീതിയിൽ പെരുമാറുകയും അതിക്രമം നടത്തുകയും ചെയ്തത്. സൈനികരുടെ ഈ നടപടിയിൽ എൻ’ജമേന ആർച്ചുബിഷപ്പ് ജിതാൻഗർ ഗോറ്റ്ബെ എഡ്മണ്ട് പ്രതിഷേധം അറിയിച്ചു.

കഴിഞ്ഞദിവസം വാലിയ-ഗോറി പട്ടണത്തിലെ സെന്റ് ഇസിദോർ ബക ഇടവകയിലേക്ക് സൈന്യം ബലമായി പ്രവേശിക്കുകയും അവിടെ ഉണ്ടായിരുന്ന സഹ വികാരി ഫാ. സൈമൺ-പിയറി മഡോവിനെ ആക്രമിക്കുകയുമായിരുന്നു. ഈ മൂന്ന് സൈനികരും ദേവാലയത്തിലെ പൂജ്യ വസ്തുക്കളോട് യാതൊരു ബഹുമാനവു മില്ലാതെയാണ് ഇടപെട്ടത്. തുടർന്ന് ഇത് ചോദ്യം ചെയ്യാനെത്തിയ ഇടവക വികാരിയെ ആക്രമിക്കുകയും ദേവാലയത്തിനകത്ത് വിസർജനം നടത്തുകയും പൂജ വസ്തുക്കൾ നശിപ്പിക്കുകയുമായിരുന്നു.സൈനികർ നടത്തിയ ഈ അതിക്രമങ്ങളെ ആർച്ച് ബിഷപ്പ് അപലപിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group