വിശുദ്ധരുടെ നാമകരണത്തിനായുളള വോട്ടെടുപ്പ് മാർച്ച് നാലിന് നടക്കും

വത്തിക്കാൻ സിറ്റി: വിശുദ്ധരുടെ നാമകരണത്തിനായുളള വോട്ടെടുപ്പ് മാർച്ച് നാലാം തീയതി അപ്പസ്തോലിക കൊട്ടാരത്തിൽ വച്ച് നടക്കും. രാവിലെ 10.30 ന് ആരംഭിക്കുന്ന വോട്ടെടുപ്പ് പ്രക്രിയയിൽ ഫ്രാൻസിസ് മാർപാപ്പ അധ്യക്ഷത വഹിക്കും.

വാഴ്ത്തപ്പെട്ട ടൈറ്റസ് ബ്രാൻഡ്സ്മാ, വാഴ്ത്തപ്പെട്ട മരിയ റിവീയർ, വാഴ്ത്തപ്പെട്ട ഈശോയുടെ മേരി എന്നിവരുടെ നാമകരണം സംബന്ധിച്ച വോട്ടെടുപ്പാണ് നടക്കുന്നത്.

കർമ്മലീത്താ സന്യാസ സഭാംഗവും രക്തസാക്ഷിയുമാണ് വാഴ്ത്തപ്പെട്ട ടൈറ്റസ്, സമർപ്പണ മാതാവിന്റെ സഹോദരിമാർ എന്ന സഭയുടെ സ്ഥാപകയാണ് മരിയ. ലൂർദ്ദിലെ അമലോത്ഭവ മാതാവിന്റെ കപ്പൂച്ചിൻ സന്യാസിനി സഭയുടെ സ്ഥാപകയാണ് വാഴ്ത്തപ്പെട്ട ഈശോയുടെ മേരി.

റോമിൽ താമസിക്കുന്നവരും റോമിൽ സന്നിഹിതരുമായിട്ടുളള എല്ലാ കർദ്ദിനാൾമാരും അപ്പസ്തോലിക അരമനയിലെ വോട്ടെടുപ്പിൽ ഔദ്യോഗികവസ്ത്രം ധരിച്ച് എത്തണമെന്ന് ഇതുസംബന്ധിച്ച് പുറപ്പെടുവിച്ച പ്രസ്താവനയിൽ അറിയിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group