സുവിശേഷങ്ങളിൽ ഏറ്റവും കൂടുതൽ പരാമർശിച്ചിരിക്കുന്ന സ്ഥലങ്ങളിലൊന്നായ ഗലീലിയിലെ ബെത്സെയ്ദായിൽ നിന്ന് അപ്പസ്തോലന്മാരുടെ ദൈവാലയത്തിന്റെ സാന്നിധ്യം സൂചിപ്പിക്കുന്ന ചില മൊസൈക്കുകൾ പുരാവസ്തു ഗവേഷകർ കണ്ടെത്തി.
ഈ മൊസൈക്കിൽ, യേശു അപ്പവും മീനും വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെയുള്ള നിരവധി അത്ഭുതങ്ങൾ ആലേഖനം ചെയ്തിട്ടുണ്ട്.അപ്പസ്തോലന്മാരായ പത്രോസ്, അന്ത്രയോസ്, ഫിലിപ്പ് എന്നിവരുടെ ഭവനം സ്ഥിതി ചെയ്യുന്ന ബെത്സെയ്ദായിലെ കൃത്യമായ സ്ഥലം വർഷങ്ങളായി പുരാവസ്തു ഗവേഷകർ തിരഞ്ഞുവരികയായിരുന്നു. , നൈക്ക് കോളേജിലെ സ്റ്റീവൻ നോട്ട്ലിയുടെയും ഗലീലിയിലെ കിന്നറെറ്റ് അക്കാദമിക് കോളേജിലെ മൊർദെചായി ഏവിയത്തിന്റെയും നേതൃത്വത്തിലുള്ള പുരാവസ്തു ഗവേഷകരുടെ സംഘം നടത്തിയ ഖനനത്തിലാണ് ചരിത്രപ്രധാനമായ ഈ അവശേഷിപ്പുകൾ കണ്ടെത്തിയിരിക്കുന്നത്. അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തിലോ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലോ ഉള്ള മൊസൈക്ക് നിലകളും ലിഖിതങ്ങളുമാണ് കണ്ടെത്തിയിരിക്കുന്നത്.
എ.ഡി. 749 -ലുണ്ടായ ഭൂകമ്പത്തിൽ ഈ ദൈവാലയം നശിപ്പിക്കപ്പെട്ടിരുന്നു. അതിനെ തുടർന്ന് പുതിയ കെട്ടിടം ഇവിടെ സ്ഥാപിച്ചിരുന്നു എന്നുമായിരുന്നു വിശ്വാസം എന്നാൽ ഇതേക്കുറിച്ച് ചരിത്രപരമായ തെളിവ് ലഭിക്കുന്നത് ഇപ്പോഴാണ് .
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group