വാർദ്ധക്യം ദൈവം നൽകുന്ന സവിശേഷമായ സമയo..: ഫ്രാൻസിസ് മാർപാപ്പ.

വത്തിക്കാൻ സിറ്റി : വാർദ്ധക്യം ഒരു രോഗാവസ്ഥ അല്ലെന്നും , അത് ദൈവം നൽകുന്ന സവിശേഷമായ ഒരു സമയമാണെന്നും ഫ്രാൻസിസ് പാപ്പാ.
വടക്കൻ ഇറ്റലിയിലെ ലൊംബാർദിയ പ്രദേശത്തെ വിവിധ രൂപതകളിൽനിന്നുള്ള വയോധികരും രോഗികളുമായ വൈദികർക്കയച്ച സന്ദേശത്തിലാണ് വാർദ്ധക്യത്തെ ഒരു അനുഗ്രഹമായി കാണണമെന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചത്.തങ്ങളുടെ മെത്രാന്മാരോടൊപ്പം ഒരു ദിവസം പങ്കിടാൻ കരവാജിയോ എന്ന നഗരത്തിൽ ഒരുമിച്ചുചേർന്ന വൈദികരോട്, വിശുദ്ധഗ്രന്ഥത്തിലെ ശിമയോന്റെയും അന്നയുടെയും ഉദാഹരണങ്ങൾ ഉദ്ധരിച്ചുകൊണ്ട്, പ്രായാധിക്യത്തിലായിരുന്ന അവസരത്തിലാണ് അവരുടെ ജീവിതത്തിലേക്ക് ക്രിസ്തുവെന്ന സുവിശേഷം പൂർണ്ണമായി എത്തുന്നതെന്നും, അപ്പോഴാണ് യേശുവിനെ കൈകളിലെടുത്ത് ആർദ്രതയുടെ വിപ്ലവം എല്ലാവരോടും പ്രഖ്യാപിക്കാൻ അവർക്ക് സാധിക്കുന്നതെന്നും പാപ്പാ എഴുതി.നിങ്ങളിൽ രോഗികളായവരും ഒരു പ്രത്യേക അനുഗ്രഹമാണ് ജീവിക്കുന്നതെന്ന് എഴുതിയ പാപ്പാ, അവർ ക്രിസ്തുവിനെപ്പോലെ സഹിക്കുകയും, അവനെപ്പോലെ കുരിശുവഹിക്കുകയുമാണ് ചെയ്യുന്നതെന്ന് ഓർമിപ്പിച്ചു. രോഗികളായ നിങ്ങളുടെ പരിചരണം ഏറ്റെടുത്തിരിക്കുന്നത്, നിങ്ങളുടെ രൂപതകളും, ഇടവകകളും, യൂണിതാൽസി എന്ന പ്രസ്ഥാനവും ചേർന്ന ഒരു സമൂഹമാണെന്നും, ഈ സമൂഹം ക്രിസ്തുവിൽ നന്നായി വേരൂന്നിയതാണെന്നും മാർപാപ്പാ കൂട്ടിച്ചേർത്തു..


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group