അനുഗ്രഹത്തിന്റെ അടയാളമാണ് വാർദ്ധക്യമെന്ന് ഉദ്ബോധിപ്പിച്ച് ഫ്രാൻസിസ് പാപ്പ.
ആഗോള വയോജന ദിനത്തിനൊരുക്കമായി പുറപ്പെടുവിച്ച സന്ദേശത്തിൽ ആണ് പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.
വാർദ്ധക്യത്തിന്റെ മാഹാത്മ്യം സമൂഹത്തിൽ എടുത്തു കാണിക്കുന്നതിനും, വൃദ്ധരായവരെ ആദരിക്കുന്നതിനും, 2024 ജൂലൈ മാസം ഇരുപത്തിയെട്ടാം തീയതി ആണ് ആഗോള വയോജനദിനമായി ആചരിക്കുന്നത്.
വാർദ്ധക്യത്തിൻ്റെ മഹത്വം എടുത്തു പറയുന്ന വചന ഭാഗo ഉദ്ധരിച്ചു കൊണ്ടാണ് ഫ്രാൻസിസ് പാപ്പ എല്ലാവരെയും അഭിസംബോധന ചെയ്തത്.
ദൈവം ഒരിക്കലും തന്റെ മക്കളെ കൈവിടുന്നില്ല എന്ന പ്രത്യാശയുടെ വാക്കുകൾ അടിവരയിട്ടുകൊണ്ടാണ് പാപ്പ തന്റെ സന്ദേശം ആരംഭിച്ചത്.
നമ്മുടെ ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും നമ്മോട് കരുണ കാണിച്ചുകൊണ്ട് നമ്മെ പരിപാലിക്കുന്നത് ദൈവത്തിന്റെ വിശ്വസ്തസ്നേഹത്തിന്റെ വ്യതിരിക്തതയാണെന്നു പാപ്പ എടുത്തു പറഞ്ഞു. ഈ സ്നേഹം നമ്മുടെ വാർദ്ധക്യത്തിൽ പോലും തുടരുന്നുവെന്നും അതിനാൽ വാർദ്ധക്യം അനുഗ്രഹത്തിന്റെ അടയാളമാണെന്നും പാപ്പ ഓർമ്മിപ്പിച്ചു. സാമീപ്യത്തിന്റെ ഉറപ്പു ഒരു വശത്തു നിലനിൽക്കുമ്പോൾ തന്നെയും ഉപേക്ഷിക്കപ്പെടുമോ എന്ന ഭയം വരുന്നത് മാനുഷികമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. വാർധക്യത്തിൽ അനുഭവിക്കുന്ന ഏകാന്തതയുടെ വേദനയും പാപ്പ പങ്കുവച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group