83 കാരിയായ സന്യാസിനിയെ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി

ബുർക്കിന ഫാസോയിൽ നിന്ന് 83 വയസ്സുള്ള അമേരിക്കൻ സന്യാസിനി സുല്ലെൻ ടെന്നിസനെ അജ്ഞാതരായ ആയുധധാരികൾ തട്ടിക്കൊണ്ടു പോയി. ബുർക്കിന ഫാസോയിലെ കായ ബിഷപ്പായ തിയോഫിലി നരെ ഏപ്രിൽ അഞ്ചിന് പുറത്തുവിട്ട കുറിപ്പിലാണ് ഈ സംഭവത്തെ കുറിച്ച് അറിയിച്ചത്.

“2022 ഏപ്രിൽ നാലിന് കായ രൂപതയിലെ യാൽഗോ ഇടവകയിലേക്ക് അതിക്രമിച്ചു കയറിയ അജ്ഞാതരായ ആയുധധാരികൾ, മരിയനിസ്റ്റ് സിസ്റ്റേഴ്സ് കോൺഗ്രിഗേഷനിലെ സിസ്റ്റർ സുല്ലെൻ ടെന്നിസണെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. സിസ്റ്ററിനെ ബന്ദികളാക്കിയവർ അജ്ഞാതമായ ഒരു സ്ഥലത്തേക്കാണ് അവരെ കൊണ്ടുപോയിരിക്കുന്നത്. ഈ സന്യസിനിയെ കണ്ടെത്താനുള്ള അന്വേഷണങ്ങൾ വിജയിക്കുമെന്ന പ്രതീക്ഷയിൽ ഞങ്ങൾ പ്രാർത്ഥനയിൽ തന്നെ തുടരുകയാണ്” – കുറിപ്പിൽ പറയുന്നു.

83 വയസ്സുള്ള, അമേരിക്കൻ പൗരത്വമുള്ള ഈ സന്യസിനി 2014 ഒക്ടോബർ മുതൽ യാൽഗോയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു.

ബുർക്കിന ഫാസോയിലെ ക്രൈസ്തവർക്കു നേരെയുള്ള തീവ്രവാദികളുടെ ആക്രമണം ഇത് ആദ്യമല്ല. 2022 ഫെബ്രുവരിയിൽ, രാജ്യത്തിന്റെ കിഴക്കൻ ഭാഗത്തുള്ള ഫാദ എൻ ഗൗർമ രൂപതയിൽ 140 വൈദികാർത്ഥികൾ പരിശീലനം നേടുന്ന മൈനർ സെമിനാരിയിൽ തീവ്രവാദികളുടെ ആക്രമണം നടന്നിരുന്നു. ബാൻഫോറ രൂപതയിൽ നിന്നു കാണാതായ ഫാ. റോഡ്രിഗ് സനോണിനെ ജനുവരി 21- ന് ഇരുപതു കിലോമീറ്റർ അകലെയുള്ള വനത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. 2019 മെയ് മാസത്തിൽ, സ്പാനിഷ് മിഷനറിയായ സലേഷ്യൻ വൈദികൻ ഫാ. ഫെർണാണ്ടോ ഹെർണാണ്ടസും കൊല്ലപ്പെട്ടിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group