പഴയ പെന്‍ഷന്‍ പദ്ധതി; കേരള സര്‍ക്കാരിന്റെ ചെലവ് 4.7 മടങ്ങ് അധികമാകും : ആര്‍.ബി.ഐ

പഴയ പെൻഷൻ പദ്ധതിയിലേക്ക് മടങ്ങാനുള്ള കേരളത്തിന്റെ നീക്കങ്ങൾ ചെലവ് നാല് മടങ്ങ് ആകുമെന്ന് മുന്നറിയിപ്പുമായി റിസർവ് ബാങ്ക്.

ഒ.പി.എസിലേക്ക് മടങ്ങിയാൽ സംസ്ഥാനത്തിന് അത് കടുത്ത ബാധ്യത ഉണ്ടാക്കുമെന്ന് റിസർവ് ബാങ്ക് അറിയിച്ചു. കേരള സര്‍ക്കാരിന്റെ ചെലവ് 4.7 മടങ്ങ് അധികമാകുമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കി.
ഒപിഎസ് തിരുമാനം ഉണ്ടായാൽ അത് സംസ്ഥാനം പിന്നോട്ട് നടക്കുന്നതിന് തുല്യമാണെന്നും ആർ.ബി.ഐ കൂട്ടിച്ചേർത്തു.

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പുന:പരിശോധിക്കുമെന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനമായിരുന്നു. ഇതിനായ് നിയോഗിച്ച സമിതിയുടെ റിപ്പോര്‍ട്ട് രണ്ടു വര്‍ഷങ്ങൾക്ക് മുൻപ് സര്‍ക്കാരിന് സമർപ്പിച്ചിരുന്നു. ലോകസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രഖ്യാപനത്തിന് സംസ്ഥാനം തയാറാകുകയാണെന്ന സൂചനകൾക്കിടെയാണ് റിസർവ് ബാങ്കിന്റെ നിലപാട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group